ഇറാക്കി ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്ക് യുഎഇ യുടെ സഹായം

ഇറാക്കി ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്ക് യുഎഇ യുടെ സഹായം

അമാന്‍: ഇറാക്കിലെ 11 ക്രൈസ്തവ അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് ആതിഥേയത്വം അരുളി. അമാനിലാണ് ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. സാമ്പത്തികസഹായവും ഈ കുടുംബങ്ങള്‍ക്ക് നല്കും.

പാലസ്തീനില്‍ നിന്നുള്ള ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലമാണ് അമാന്‍. 1948 ലും 1967 ലുമായി ഇവിടെ കുടിയേറിയിരിക്കുന്നത് അമ്പതിനായിരത്തോളം പേരാണ്. യുഎഇയുടെ സാമ്പത്തിക സഹായം തീരെ ചെറുതാണെങ്കിലും ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്. ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും അനുരഞ്ജനത്തിന്റെയും അടയാളമാണിത്.

കഴിഞ്ഞവര്‍ഷവും യുഎഇ അഭയാര്‍ത്ഥികളായ ക്രൈസ്തവരെ സാമ്പത്തികമായി സഹായിച്ചിരുന്നു.

You must be logged in to post a comment Login