ഇറാക്ക് പ്രധാനമന്ത്രി വത്തിക്കാനില്‍

ഇറാക്ക് പ്രധാനമന്ത്രി വത്തിക്കാനില്‍

ഇറാക്ക് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ പൊതുദര്‍ശനപരിപാടിക്ക് മുമ്പാണ് പോള്‍ ആറാമന്‍ ഹാളില്‍  മാര്‍പാപ്പ പ്രധാനമന്ത്രിയുമായി സംസാരിച്ചത്. ഇറാക്കും വത്തിക്കാനും തമ്മിലുള്ള ബന്ധം, രാജ്യത്തെ സഭയുടെ ജീവിതം, ക്രൈസ്തവരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ജീവിതം എന്നിവയെല്ലാം ഇരുവരും തമ്മിലുള്ള സംഭാഷണത്തിലെ പ്രതിപാദ്യവിഷയങ്ങളായിരുന്നുവെന്ന് വത്തിക്കാന്‍ പിന്നീട് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ അറിയിച്ചു.

ഊഷ്മളമായ കണ്ടുമുട്ടല്‍ എന്നാണ് വത്തിക്കാന്‍ ഇതിനെ വിശേഷിപ്പിച്ചത്. മാര്‍പാപ്പയുമായി കണ്ടുമുട്ടിയതിന് ശേഷം പ്രധാനമന്ത്രി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെദ്രോ പരോലിന്‍, ആര്‍ച്ച് ബിഷപ് പോള്‍ ഗലാഗ്‌ഹെര്‍ എന്നിവരുമായും ചര്‍ച്ച നടത്തി.

You must be logged in to post a comment Login