ഇറാഖിലെ ക്രിസ്ത്യാനികള്‍ക്ക് ‘മധുര’പ്രതീക്ഷകളുമായി പാപ്പയുടെ പ്രതിനിധി

 

ഇറാക്ക് ക്രിസ്ത്യാനികള്‍ക്ക് പാപ്പായുടെ ഈസ്റ്റര്‍ മധുരം
ഇറാക്ക് ക്രിസ്ത്യാനികള്‍ക്ക് പാപ്പായുടെ ഈസ്റ്റര്‍ മധുരം

ഇറാഖിലെ ക്രിസ്ത്യാനികള്‍ക്ക് ഈസ്റ്ററില്‍ നുകരാന്‍ ഇരട്ട’ി മധുരം. പോപ്പ് ഫ്രാന്‍സിസിന്റെ പ്രതിനിധി കര്‍ദിനാള്‍ ഫെര്‍ണാണ്ടോ ഫിലാനി പാപ്പയുടെ സ്‌നേഹത്തിനും അനുഗ്രഹങ്ങളോടുമൊപ്പം മറ്റൊരു വിശിഷ്ട സമ്മാനവുമായാണ് ഇത്തവണ വത്തിക്കാനില്‍ നിന്നും മടങ്ങിയെത്തിയത്. റോമിലെ ഇടവകാംഗങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ പ്രാവിന്റെ രൂപത്തിലുള്ള ഈസ്റ്റര്‍ കേക്ക്.
ഇറാഖിലെ ഇര്‍ബില്‍ പ്രദേശത്തു ഇസ്ലാമിക് തീവ്രവാദികളുടെ അക്രമണം മൂലം വീടുകള്‍ ഉപേക്ഷിക്കേണ്ടതായി വന്ന എഴുപതിനായിരത്തോളം ക്രിസ്ത്യാനികളെ സഹായിക്കുന്നതിനായി കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കര്‍ദിനാള്‍ ഫെര്‍ണാണ്ടോ ഫിലാനി പാപ്പയുടെ പ്രത്യേക പ്രതിനിധിയായി നിയോഗിക്കപ്പെട്ടത്.
ഇറാഖ്-സിറിയ തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദികളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ വസിക്കുന്ന പന്ത്രണ്ടു ലക്ഷത്തോളം വരുന്ന ക്രിസ്ത്യാനികളും, യസീദികളും, ഷിയാ മുസ്ലീമുകളും മരണത്തിന്റെയും, മതപരിവര്‍ത്തനത്തിന്റെയും ഭീഷണിയിലാണ് കഴിഞ്ഞ കുറേ കാലങ്ങളായി കഴിയുന്നത്. ഇവര്‍ക്കായി റോമിലെ ഇടവകാംഗങ്ങള്‍ സമാഹരിച്ച സഹായധനവും, കൂടാതെ മാര്‍പാപ്പ അനുവദിച്ച ഒരു ധശലക്ഷം ഡോളറും തന്റെ കൈവശമുണ്ടെന്ന് ഫിലാന്നി പറയുന്നു. ‘ഇതില്‍ 75 ശതമാനം ഇറാഖിലെ ക്രിസ്ത്യാനികള്‍ക്കായും ബാക്കി 25% മറ്റു മതങ്ങളില്‍ട്ടെ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്കായും ചിലവഴിക്കും’.
ഇറാഖ് പ്രസിഡന്റ് ഫൗദ് മൗസീമിനും, കുര്‍ദിഷ് പ്രസിഡന്റ് മസൗദ് ബര്‍സാനിക്കും നല്‍കുന്നതിനായി ക്രിസ്ത്യാനികള്‍ക്കെതിരെ അരങ്ങേറുന്ന അക്രമണങ്ങളില്‍ സഭയ്ക്കുള്ള ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് മാര്‍പാപ്പ എഴുതിയ കത്തുകളും കര്‍ദിനാള്‍ കൊണ്ടുവന്നിട്ടുണ്ട്.
ഇത്തരത്തിലുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചുകൊണ്ട് ഇതിനു മുന്‍പ് പലപ്പോഴും മാര്‍പാപ്പ സംസാരിച്ചിരുു. കഴിഞ്ഞ നവംബറില്‍ നടത്തിയ ടര്‍ക്കിഷ് സന്ദര്‍ശന വേളയില്‍ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ച പാപ്പ അവരുടെ സഹനങ്ങളില്‍ താനും പങ്കാളിയാണെും, അവര്‍ക്കു വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞിരുന്നു. ക്രിസ്തുമസ് തലേന്ന് മിഡില്‍ ഈസ്റ്റിലെ ക്രിസ്ത്യാനികള്‍ക്കായി എഴുതിയ കത്തില്‍ അവരുടെ കരോള്‍ ഗാനങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നതാണെ് താന്‍ മനസ്സിലാക്കുന്നുവെന്നും പാപ്പ രേഖപ്പെടുത്തിയിരുന്നു. ‘മിഡില്‍ ഈസ്റ്റിലെ ക്രിസ്ത്യാനികള്‍ ഇനിയും എത്രകാലം സമാധാനത്തിനായി കാത്തിരിക്കണം? എങ്കിലും മാറ്റം അസാധ്യമാണെു കരുതി നാം ഒരിക്കലും അക്രമണങ്ങളിലേക്ക് തിരിയാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു..

You must be logged in to post a comment Login