ഇറാഖിലെ ക്രൈസ്തവര്‍ക്ക് പാപ്പയുടെ സ്‌നേഹസാന്ത്വനം

ഇറാഖിലെ ക്രൈസ്തവര്‍ക്ക് പാപ്പയുടെ സ്‌നേഹസാന്ത്വനം
pope ഐ.എസിന്റെ ക്രൂരതകളെ തുടര്‍ന്ന് യാതനകളനുഭവിക്കുന്ന ഇറാഖിലെ ക്രൈസ്തവര്‍ക്ക് മാര്‍പാപ്പയുടെ സ്‌നേഹസമ്മാനം. ഈസ്റ്റര്‍ കേക്കുകളും കൊന്തകളും വിതരണം ചെയ്തുകൊണ്ടാണ് ഇറാഖിലെ ഇര്‍ബില്‍ നഗരത്തില്‍ കഴിയുന്ന എഴുപതിനായിരത്തിലധികം വരുന്ന ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം മാര്‍പാപ്പ പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഐ.എസ് ആക്രമണത്തെ തുടര്‍ന്ന് ഇര്‍ബില്‍ പട്ടണത്തിലേക്ക് രക്ഷപെട്ടെത്തിയവരാണ് ഇവരില്‍ ഭൂരിഭാഗവും. മതപരിവര്‍ത്തനം നടത്തണമെന്നാവശ്യപ്പെട്ട് ഇറാഖിലെ ക്രിസ്ത്യാനികളെയും യാസിദുകളെയും ഷിയാ മുസ്ലീങ്ങളെയും ഐ.എസ് ഭീഷണിപ്പെടുത്തിയിരുന്നു. കര്‍ദ്ദിനാള്‍ ഫെര്‍നാന്‍ഡോ ഫിലോനിയെ ആണ് ഈസ്റ്റര്‍ ദിനത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്കായി മാര്‍പാപ്പ ഇറാഖിലേക്കയച്ചത്. ഈസ്റ്റര്‍ ആഘോഷങ്ങള്‍ റോമിലാണെങ്കിലും തന്റെ ഹൃദയം ഇറാഖിലെ ക്രൈസ്തവരോടൊപ്പമുണ്ടെന്ന മാര്‍പാപ്പയുടെ സന്ദേശം തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത വിശ്വാസികളെ അദ്ദേഹം അറിയിച്ചു. ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം മാര്‍പാപ്പ കൊടുത്തയച്ച പ്രത്യേകം കേക്കുകളും കൊന്തകളും കര്‍ദ്ദിനാള്‍ ഫിലോനി അവര്‍ക്കു സമ്മാനിച്ചു.

.

You must be logged in to post a comment Login