ഇറാഖില്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരെ ഉടന്‍ മോചിപ്പിക്കാനാകുമെന്ന് സുഷമ

ഇറാഖില്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരെ ഉടന്‍ മോചിപ്പിക്കാനാകുമെന്ന് സുഷമ

SushmaSwaraj-k45D--621x414@LiveMintഒരു വര്‍ഷക്കാലത്തെ തന്റെ ഓഫീസ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടമാണ് ഇറാഖില്‍ നിന്നും തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരെ ഇതു വരെ കണ്ടെത്താന്‍ സാധിക്കാത്തതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ‘ഇറാഖ്, യുക്ക്‌റെയ്ന്‍, യെമന്‍, ലിബിയ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാനായി. എന്നാല്‍ 39 ഇന്ത്യക്കാര്‍ ഇപ്പോഴും ഇറാഖില്‍ തടവില്‍ കഴിയുന്നു. എന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാറായി. അധികം വൈകാതെ തടവില്‍ കഴിയുന്നവരെ മോചിപ്പിച്ച് തിരികെ കൊണ്ടുവരുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു’ എന്നും സുഷമ സ്വരാജ് പറഞ്ഞു.

ഒരു വര്‍ഷം മുന്‍പാണ് മൊസ്യുല്‍ വച്ച് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 39 ഇന്ത്യന്‍ തൊഴിലാളികളെ തട്ടിക്കൊണ്ടു പോയത്. തീവ്രവാദികളുടെ തടവില്‍ നിന്ന് രക്ഷപെട്ട് പുറത്തു വന്ന ഹരിജിത്ത് മസിഹ് തടവില്‍ പാര്‍പ്പിച്ചിരുന്ന ഇന്ത്യക്കാരെ തീവ്രവാദികള്‍ കൊല്ലപ്പെടുത്തിയതായി അറിയിച്ചിരുന്നു. എന്നാല്‍ ഈ വാക്കുകള്‍ നിഷേധിച്ചു കൊണ്ട് ബന്ധികളായി കഴിയുന്ന ഇന്ത്യക്കാര്‍ ഇപ്പോഴും സുരക്ഷിതരാണെന്ന് തന്റെ എട്ടു വാര്‍ത്താ സ്രോതസ്സുകള്‍ അറിയിച്ചെന്ന് സുഷമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ എട്ടു വാര്‍ത്താ ഉറവിടങ്ങള്‍ വാക്കുകളിലൂടെ അല്ലാതെ കത്തിലൂടെയാണ് ഇന്ത്യക്കാര്‍ ജീവിച്ചിരിക്കുന്ന വിവരം അറിയിച്ചതെന്നും സുഷമ പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തന്റെ സഹ പ്രവര്‍ത്തകരായ അരുണ്‍ ജെയ്റ്റ്‌ലിയെയും ഹര്‍സിമ്രാത്ത് കൗര്‍ ബദാലിനെയും അറിയിച്ചതായ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാണാതായ ഇന്ത്യക്കാരെ കണ്ടെത്തേണ്ടത് തന്റെ ഉത്തരവാദിത്വമായല്ല മറിച്ച് ദൗത്യമായി കാണുന്നു എന്നും അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളോട് ഒന്നില്‍ കൂടുതല്‍ തവണ ഇക്കാര്യം സൂചിപ്പിച്ചതായും അവര്‍ പറഞ്ഞു..

You must be logged in to post a comment Login