ഇറാഖില്‍ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യാനികളെ സഹായിക്കണം: നൈഗല്‍ ബേക്കര്‍

ഇറാഖില്‍ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യാനികളെ സഹായിക്കണം: നൈഗല്‍ ബേക്കര്‍

Iraqi-Christiansഇറാഖില്‍ പീഡനങ്ങളനുഭവിക്കുന്ന ക്രിസ്ത്യാനികളെ സഹായിക്കണമെന്ന് വത്തിക്കാനിലെ ബ്രിട്ടീഷ് അംബാസഡര്‍ നൈഗല്‍ ബേക്കര്‍. ‘ഹെല്‍പിങ്ങ് ക്രിസ്ത്യന്‍സ് ഇന്‍ ഇറാഖ്’ എന്ന് പേരില്‍ തന്റെ ബ്ലോഗിലെഴുതിയ ലേഖനത്തിലാണ് ബേക്കര്‍ ഇക്കാര്യം പറഞ്ഞത്. വത്തിക്കാനില്‍ അംബാസഡര്‍ ആയതിനാല്‍ ഇവിടെയെത്തുന്ന പല ലോകനേതാക്കളുമായും തനിക്ക് സംവദിക്കാനാകും. അത്തരത്തില്‍ വത്തിക്കാനിലെത്തിയ ഇറാഖിലെ ഇര്‍ബിനിലുള്ള ബിഷപ്പ് മാര്‍ ബാഷാര്‍ വാര്‍ദയുമായി സംസാരിക്കാനിടയായപ്പോളാണ് ഇറാഖിലെ ക്രിസ്ത്യാനികളുടെ ദാരുണമായ അവസ്ഥയെക്കുറിച്ച് തനിക്കു കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചതെന്ന് ബേക്കര്‍ പറയുന്നു. ഐഎസിന്റെ ക്രൂരകൃത്യങ്ങളെത്തുടര്‍ന്ന് വീടും സ്ഥലങ്ങളും നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി കഴിയുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ബിഷപ്പ് വാര്‍ദ വത്തിക്കാനിലെത്തിയത്.

ജനങ്ങളുടെ സ്വാതന്ത്യത്തെയും സുരക്ഷിതത്വത്തെയും ഞങ്ങള്‍ മാനിക്കുന്നു. ഐഎസിനെ ഉന്‍മൂലനം ചെയ്യാന്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടണ്‍. കൃത്യമായ നീക്കങ്ങളിലൂടെ ഐഎസിനെ ഇറാഖില്‍ നിന്നും തുടച്ചുനീക്കുമെന്നും സമാധാനം പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറയുന്നു. ഇറാഖിലെ ജനങ്ങള്‍ക്കു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന ബിഷപ്പ് ബാഷാര്‍ വാര്‍ദയുമായി സംസാരിക്കാനായതിന്റെ സന്തോഷവും അദ്ദേഹം മറച്ചുവെയ്ക്കുന്നില്ല. ബിഷപ്പ് വാര്‍ദയുടെ പ്രവര്‍ത്തനങ്ങളെ ഏറെ മാനിക്കുന്നുവെന്നും ഇതൊരു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login