ഇറാഖില്‍ നിന്ന് രണ്ട് പുതിയ വൈദികര്‍ കൂടി

ഇറാഖില്‍ നിന്ന് രണ്ട് പുതിയ വൈദികര്‍ കൂടി

അങ്കാവ: ഇറാഖിലെ ക്രൈസ്തവരില്‍ പ്രത്യാശയുണര്‍ത്തി അവിടെ നിന്നും രണ്ടു ഡീക്കന്‍മാര്‍ വൈദികരായി അഭിഷേകം ചെയ്യപ്പെട്ടു. ഇറാഖിലെ കല്‍ദായന്‍ കത്തോലിക്ക സഭയിലെ അംഗങ്ങളായ ജോവാക്കിം സ്ലീവ, മാര്‍ട്ടിന്‍ ബാനി എന്നിവരാണ് തിരുപ്പട്ടം സ്വീകരിച്ച നവ വൈദികര്‍.

കുര്‍ദിസ്ഥാന്റെ തലസ്ഥാനമായ ഇര്‍ബലിനു സമീപത്തെ അങ്കാവയില്‍ സ്ഥിതി ചെയ്യുന്ന നിത്യസഹായമാതാവിന്റെ ദേവാലയത്തിലാണ് തിരുപട്ട കര്‍മ്മങ്ങള്‍ നടന്നത്. കല്‍ദായ സഭയുടെ തലവനായ മാര്‍ സാക്കോ പാത്രിയാര്‍ക്കീസ്, അങ്കാവ ആര്‍ച്ച്ബിഷപ്പ് ബാഷ് ഹാര്‍വാര്‍ദ എന്നിവര്‍ തിരുപ്പട്ട കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. അറമായ ഭാഷയില്‍ നടന്ന ചടങ്ങുകളില്‍ ഇറാഖിലെ വിവിധ സഭകളില്‍ നിന്നുള്ള ബിഷപ്പുമാര്‍, വൈദികര്‍, ഡീക്കന്‍മാരുടെ ബന്ധുക്കള്‍, 600ലധികം വിശ്വാസികള്‍ തുടങ്ങി 20 ഡീക്കന്മാര്‍ സാക്ഷ്യം വഹിച്ചു.

രാജ്യത്തെ പ്രതിസന്ധികളെ തരണം ചെയ്യാനായി പത്ത് വര്‍ഷം മുന്‍പ് ജര്‍മ്മിനിയിലേക്ക് പാലായം ചെയ്ത ജോവാക്കിം സ്ലീവയ്ക്ക് അവിടുത്തെ കല്‍ദായന്‍ സമൂഹത്തില്‍ ദീര്‍ഘനാള്‍ സേവനമനുഷ്ഠിച്ചതിന്റെ അനുഭവ സമ്പത്തുണ്ട്. കുറച്ചു നാള്‍ മാര്‍ സാക്കോ പാത്രിയാര്‍ക്കീസിനൊപ്പം സേവനമനുഷ്ഠിച്ചതിനു ശേഷമേ നവ വൈദികരെ പുതിയ സ്ഥലങ്ങളിലേക്ക് സേവനത്തിനായി നിയമിക്കുകയുള്ളൂ.

You must be logged in to post a comment Login