ഇറാഖില്‍ പ്രകാശദൂതുമായി ഒരു സെമിനാരിയന്‍

ഇറാഖില്‍ പ്രകാശദൂതുമായി ഒരു സെമിനാരിയന്‍

Iraqi seminarianമഹാദുരിതങ്ങള്‍ പലതും അയാള്‍ കണ്ടിട്ടുണ്ട്. 2010 ലെ ബസ് ആക്രമണത്തില്‍ അയാളും ഇരായിരുന്നു. ഐ എസ് ഭീകരരുടെ ആക്രമണം മൂലം വീടു വിടേണ്ടി വന്ന ഹതഭാഗ്യരിലും അയാളുണ്ടായിരുന്നു. റെമി മാര്‍സിന മോമിക്ക എന്ന സിറിയക്ക് കത്തോലിക്കാ സെമിനാരിയന്‍. ലെബനോനിലെ ഹാരിസ്സയിലുള്ള അല്‍ ഷാഫ സെമിനാരിയില്‍ ദൈവശാസ്ത്ര വിദ്യാര്‍ത്ഥിയാണ് റെമി.

‘ക്രൈസ്തവര്‍ സ്ഫടികപാത്രങ്ങള്‍ പോലെ എമ്പാടും തകര്‍ക്കപ്പെടുന്നു. പഴയനിയമത്തിലെ ഇസ്രായേലിനെ പോലെ, നാടില്ലാതെ, തൊഴിലില്ലാതെ, വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതെ, ആശുപത്രികളില്ലാതെ… ഒന്നുമില്ലാത്തവരായി…എവിടെ ആഗോള ക്രിസ്തീയ സമൂഹം’ റെമി ചോദിക്കുന്നു?

2010 ല്‍ ബസ് ബോംബ് ആക്രമണത്തില്‍ മുറിവേറ്റതാണ് റെമിക്കും സഹോദരിക്കും. നിനവെയില്‍ നിന്ന് മോസുള്‍ സര്‍വകലാശാലയിലേക്ക് ്ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്നു, ബസ്. മുറിവേറ്റ മൂക്ക് സുഖപ്പെടുത്താന്‍ വേണ്ടി മാത്രം റെമിക്ക് ഒന്‍പത് ശസ്ത്രക്രിയകള്‍ക്കു വിധേയനാകേണ്ടി വന്നു. സഹോദരിയുടെ വ്രണങ്ങള്‍ അതിലും രൂക്ഷമായിരുന്നു.

‘ദേവാലയ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരപരാധികളായ ക്രിസ്ത്യാനികളുടെ രക്തം ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ തെളിവായിരുന്നു. സത്യസന്ധനും നല്ലവനുമായിരുന്നതു കൊണ്ടു മാത്രം പീഡനമേറ്റു മരിക്കേണ്ടി വന്ന ക്രിസ്തുവിന്റേത്,’ റെമി പറയുന്നു.

ഖരഗഖോഷിലെ വലിയ ആക്രമണം നടക്കുന്ന നേരത്ത് റെമി സ്‌പെയിനിലായിരുന്നു. അവിടെ നിന്നും പലായനം ചെയ്ത് ഏതാണ്ട് ഒരു ലക്ഷത്തോളം വരുന്ന ക്രിസ്ത്യാനികള്‍ എര്‍ബില്‍ നഗരത്തിലെത്തി. അതിജീവനത്തിനായുള്ള സമരമായിരുന്നു പിന്നീട്. സ്പയിനില്‍ നിന്നും മടങ്ങിയെത്തിയ റെമി കൂടുംബത്തോടു ചേര്‍ന്നു. ദിനവും 18 മണിക്കൂറോളം ജോലി ചെയ്ത് റെമി അഭയാര്‍ത്ഥികളെ സഹായിച്ചു. പലരും അത്യുഷ്ണം മൂലം രോഗികളായിരുന്നു. പഠനം പൂര്‍ത്തിയാക്കാന്‍ ലെബനോനിലേക്കു മടങ്ങാന്‍ ബിഷപ്പ് ആവശ്യപ്പെട്ടെങ്കിലും അഭയാര്‍ത്ഥികളെ സഹായിക്കാനുള്ള ആഗ്രഹത്താല്‍ റെമി ആദ്യം മടിച്ചു. എന്നാല്‍ സെപ്തംബറില്‍ റെമി എര്‍ബില്‍ വിട്ടു..

You must be logged in to post a comment Login