ഇറാഖില്‍ പ്രതിമാസം 50 കുട്ടികളെ കാണാതാവുന്നു

ഇറാഖില്‍ പ്രതിമാസം 50 കുട്ടികളെ കാണാതാവുന്നു

ഇറാഖ്: ഇറാഖില്‍ അഞ്ചില്‍ ഒരുകുട്ടി തട്ടിക്കൊണ്ടു പോകല്‍, പീഡനം, തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യല്‍ എന്നിങ്ങനെ പലതരത്തിലുള്ള ഭീഷണികള്‍ക്ക് വിധേയരാകുന്നുണ്ടെന്ന് യുണിസെഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2014ല്‍ ഇറാഖ് യുദ്ധത്തില്‍ അനേകം ആളുകള്‍ക്ക് തങ്ങളുടെ കിടപ്പാടം ഉപേക്ഷിച്ച് നാടുവിടേണ്ടതായി വന്നു. എന്നാല്‍ ഇന്ന് നൂറുകണക്കിന് സ്‌കൂളുകള്‍, ടീച്ചേഴ്‌സിന് പ്രത്യേക ട്രയിനിങ്ങുകള്‍ താമസസ്ഥലം മാറ്റേണ്ടി വന്നവര്‍ക്ക് പ്രത്യേക ക്ലാസ്സുകള്‍ എന്നിവ യുണിസെഫിന്റെ നേതൃത്വത്തില്‍ ഇറാഖിലെ കുട്ടികള്‍ക്ക് നല്‍കി വരുന്നതായി യുണിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീട്ടീവ് ഡയറക്ടര്‍ ജസ്റ്റിന്‍ ഫോര്‍സിന്ത് പറഞ്ഞു.

ഇറാഖ് യുദ്ധം 3.5മില്യന്‍ കുട്ടികളുടെ സ്‌കൂള്‍ ജീവിതമാണ് ഇല്ലാതാക്കിയത്. യുണിസെഫ് ഇന്ന് ഇറാഖില്‍ വിദ്യാഭ്യാസവും സഹായം ആവശ്യമുള്ളവര്‍ക്ക് മാനുഷീക പരിഗണനയും നല്‍കി വിടവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ജസ്റ്റിന്‍ ഫോര്‍സിന്ത് പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 1,496 കുട്ടികളാണ് ഇറാഖില്‍ നിന്നും കാണാതായത്. ഇതിനര്‍ത്ഥം പ്രതിമാസം 50 കുട്ടികള്‍ വീതമാണ് ഇറാഖില്‍ നിന്നും കാണാതാവുന്നു എന്നാണ്.

You must be logged in to post a comment Login