ഇറാന്റെ ആണവനയത്തെ സ്വാഗതം ചെയ്ത് വത്തിക്കാന്‍

ഇറാന്റെ ആണവനയത്തെ സ്വാഗതം ചെയ്ത് വത്തിക്കാന്‍

peacedoveഇറാന്റെ ആണവകരാറിനെ വത്തിക്കാന്‍ സ്വാഗതം ചെയ്തു. ആറു ലോകരാഷ്ട്രങ്ങളുമായാണ് കരാര്‍. ആണവപദ്ധതിക്കു സമ്പൂര്‍ണ്ണ നിയന്ത്രണമേര്‍പ്പെടുത്തുന്ന കരാറാണിത്. ആണവോര്‍ജ്ജം സമാധാനപരമായ കാര്യങ്ങള്‍ക്കു വേണ്ടി മാത്രമേ ഉപയോഗിക്കൂ എന്നാണ് ഇറാന്റെ തീരുമാനം. യു. എസ്സ്. ബ്രിട്ടണ്‍, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ എന്നീ രാജ്യങ്ങളുമായാണ് ഉടമ്പടി. ഈ മാസമവസാനം കരാറിന്റെ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇനി മുതല്‍ ഇറാന്റെ ആണവപദ്ധതികള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയായ ഐഎഇഎ യുടെ നിയന്ത്രണങ്ങള്‍ക്കു വിധേയമാകും.
‘ഇത് ശുഭപ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ്. ഇത്തരം സമാധാനപരമായ നടപടികള്‍ ആണവോര്‍ജ്ജത്തിന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങാതിരിക്കട്ടെ. ഇത്തരത്തിലുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ എല്ലാ രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ദീര്‍ഘകാലത്തേക്ക് ഇത് ഫലം ചൂടുമെന്ന് പ്രതീക്ഷിക്കാം’, വത്തിക്കാന്‍ മാധ്യമകാര്യവക്താവായ ഫ്രെഡറിക്കോ ലൊമ്പാര്‍ദി പറഞ്ഞു.
ഇതു സംബന്ധിച്ച് അധികൃതര്‍ ചര്‍ച്ച നടത്തും. സുരക്ഷിതവും സമാധാനപൂര്‍ണ്ണവുമായ ലോകം കെട്ടിപ്പടുക്കണമെങ്കില്‍ അണ്വായുധങ്ങളുടേയും ആണവോര്‍ജ്ജത്തിന്റേയും വിനിയോഗത്തില്‍ നിയന്ത്രണം വേണമെന്ന് ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ജനുവരിയില്‍ പറഞ്ഞിരുന്നു.

You must be logged in to post a comment Login