ഇറോം ശര്‍മിളയ്ക്ക് റെഡ് ക്രോസ് അഭയം നല്‍കും

ഇറോം ശര്‍മിളയ്ക്ക് റെഡ് ക്രോസ് അഭയം നല്‍കും

പതിനാറ് വര്‍ഷങ്ങള്‍ നീണ്ട ഉപവാസ സമരം അനുഷ്ഠിച്ച ഇറോം ശര്‍മിള സമരം ഉപേക്ഷിച്ച സാഹചര്യത്തില്‍ അവരെ തള്ളിപ്പറഞ്ഞു കൊണ്ട് പലരും മുന്നോട്ടു വന്നു. ഈ സാഹചര്യത്തില്‍ ശര്‍മിളയ്ക്ക് താല്ക്കാലിക അഭയം ഒരുക്കാന്‍ റെഡ്‌ക്രോസിന്റെ മണിപ്പൂരി ശാഖ തീരുമാനിച്ചു.

ഉപവാസം നിര്‍ത്താനുള്ള തീരുമാനത്തിനെതിരെ ശര്‍മിളയുടെ സുഹൃത്തുക്കളും അണികളും മുന്നോട്ടു വന്നിരുന്നു. നീണ്ട പതിനാറ് വര്‍ഷം നിസ്വാര്‍ത്ഥമായി ഉപവസിച്ച ശര്‍മിളയ്‌ക്കെതിരെ പൊതു സമൂഹം അണിനിരന്നത് പലരിലും അമ്പരപ്പാണ് ഉണ്ടാക്കിയത്.

ഉപവാസം അനുഷ്ഠിച്ചിരുന്ന ശര്‍മിള പതിനാറു വര്‍ഷങ്ങള്‍ ഭക്ഷണമോ വെള്ളമോ വായിലൂടെ കഴിച്ചിരുന്നില്ല. നേസല്‍ ട്യൂബ് വഴി നിര്‍ബന്ധപൂര്‍വമാണ് ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഭക്ഷണം അകത്തെത്തിച്ചിരുന്നത്.

You must be logged in to post a comment Login