ഇറ്റലിയിലെ അന്തേവാസികള്‍ക്ക് പാപ്പയുടെ വക പ്രത്യേക ഉച്ചഭക്ഷണം

ഇറ്റലിയിലെ അന്തേവാസികള്‍ക്ക് പാപ്പയുടെ വക പ്രത്യേക ഉച്ചഭക്ഷണം

വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന്റെ
പരിപാലയില്‍ കഴിയുന്ന 1,500 പാവങ്ങള്‍ക്ക് മദറിനെ വിശുദ്ധയാക്കിയ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പിസ്സ ലഞ്ച് നല്‍കി.

ഇറ്റലിയിലെ മിലാന്‍, ബൊളോഗ്ന, ഫ്‌ളോറന്‍സ്, നേപ്പിള്‍സ്, എന്നീ പ്രദേശങ്ങളിലെ മിഷനറീസ് ഓഫ് ചാരിറ്റി സെന്ററുകളില്‍ കഴിയുന്ന അന്തേവാസികള്‍ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക ഭക്ഷണമൊരുക്കിയത്. ഇവര്‍ വത്തിക്കാന്റെ ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികളായാണ് എത്തിയത്.

നാമകരണ ചടങ്ങുകള്‍ക്ക് ശേഷം വത്തിക്കാന്റെ പോള്‍ ആറാമന്‍ ഹാളിലാണ് നിയോപോളിറ്റന്‍ പിസ്സ അടക്കമുള്ള വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഇവര്‍ക്കായി ഒരുക്കിയത്. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ 250 സന്യാസിനികളും അതേ കോണ്‍ഗ്രിഗേഷനിലെ 50 ബ്രദര്‍മാരും ഇവര്‍ക്ക് ഭക്ഷണം വിളമ്പി കൊടുത്തു.

You must be logged in to post a comment Login