ഇറ്റലിയിലെ ഇല്‍ റെഗ്‌നോ മാസിക പ്രസിദ്ധീകരണം നിര്‍ത്താനൊരുങ്ങുന്നു

A_photo_of_a_stack_of_magazines_1_900x600ഇറ്റലിയിലെ പ്രശസ്ത ക്രിസ്തീയ മാസികയായ ‘ഇല്‍ റെഗ്‌നോ’ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രസിദ്ധീകരണം നിര്‍ത്താനൊരുങ്ങുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രസാധകര്‍ പറയുന്നു. രണ്ടു മാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിച്ചിരുന്ന മാസികയുടെ ചുമതല ഡഹോനിയന്‍ വൈദികര്‍ക്കായിരുന്നു. 1956 ലാണ് ഇല്‍ റെഗ്‌നോ പ്രസിദ്ധീകരണമാരംഭിക്കുന്നത്. സഭയുടെ ആഭ്യന്തരവിഷയങ്ങളും മറ്റു വിഷയങ്ങളില്‍ സഭയുടെ നിലപാടുകളും ചര്‍ച്ച ചെയ്തിരുന്ന വാരിക ഏതാനും വര്‍ഷങ്ങളായി അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.

പ്രസിദ്ധീകരണം നിര്‍ത്താനുള്ള തീരുമാനം വേദനാജനകമാണെന്നും എന്നാല്‍ തങ്ങള്‍ക്കു മുന്‍പില്‍ മറ്റു വഴികളൊന്നുമില്ലെന്നും ഡഹോനിയന്‍ വൈദികര്‍ പറഞ്ഞു. എന്നാല്‍ ഇല്‍ റഗ്‌നോ മാത്രമല്ല, ഇറ്റലിയിലെ മറ്റു ക്രൈസ്തവ പ്രസിദ്ധീകരണങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വായനക്കാരുടെ എണ്ണം കുറഞ്ഞു വരുന്നതാണ് ഇതിനു കാരണം. ചിലര്‍ പുതിയ മാറ്റങ്ങളോടെ പ്രസിദ്ധീകരണം തുടരാനാലോചിക്കുമ്പോള്‍ മറ്റു ചിലര്‍ പ്രസിദ്ധീകരണം നിര്‍ത്താനാണ് ആലോചിക്കുന്നത്.
സമാനമായ സംഭവങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. സഭാകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന ‘ട്രെന്റ ഗിയോര്‍ണി’ എന്ന മാസിക പ്രസിദ്ധീകരണം നിര്‍ത്തിയത് 2012ലാണ്. 2014 ല്‍ മറ്റൊരു ക്രിസ്തീയ വാരികയായ ‘അഡ് ജെന്റസും’ പ്രസിദ്ധീകരണം നിര്‍ത്തിയിരുന്നു.

You must be logged in to post a comment Login