ഇറ്റലിയിലെ തീവണ്ടിയപകടം, പാപ്പാ അനുശോചിച്ചു

ഇറ്റലിയിലെ തീവണ്ടിയപകടം, പാപ്പാ അനുശോചിച്ചു

ഇരുപതിലേറെ പേരുടെ മരണത്തിനിടയാക്കിയ ഇറ്റലിയിലെ തീവണ്ടിയപകടത്തില്‍ മരണഞ്ഞവരുടെ ബന്ധുക്കളുടെ ദുഖത്തില്‍ താന്‍ ഹൃദയപൂര്‍വം പങ്കുകൊള്ളുന്നതായി ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു.

‘ദുഖഭാരത്താല്‍ വലയുന്ന കുടുംബങ്ങളുടെ സങ്കടത്തില്‍ പാപ്പാ പങ്കുചേരുന്നു,’ എന്ന് പാപ്പായ്ക്കു വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് പിയെട്രോ പരോളിന്‍ അറിയിച്ചു. ‘ദുരന്തത്തില്‍ മരിച്ചവര്‍ക്കു വേണ്ടിയും മാരകമായി മുറിവേറ്റവരുടെ സൗഖ്യത്തിനു വേണ്ടിയും പാപ്പാ പ്രാര്‍ത്ഥിക്കുന്നുണ്ട്. പ്രത്യേകിച്ച് അവരെയെല്ലാം പരിശുദ്ധ മറിയത്തിന്റെ സംരക്ഷണയില്‍ ഭരമേല്‍പിക്കുന്നു.’ പെയെട്രോ കൂട്ടിച്ചേര്‍ത്തു.

ഒരേ ട്രാക്കിലൂടെ ഇരുവശങ്ങളില്‍ നിന്നും കടന്നു വന്ന തീവണ്ടി പരസ്പരം കൂട്ടിമുട്ടി ഇരപുതിലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

You must be logged in to post a comment Login