ഇറ്റലിയിലെ ഭൂകമ്പം, മരണസംഖ്യ 247 ആയി

ഇറ്റലിയിലെ ഭൂകമ്പം, മരണസംഖ്യ 247 ആയി

റോം: മധ്യ ഇറ്റലിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി ഉയര്‍ന്നു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.0, 6.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അംബ്രിയ, മാര്‍ച്ചേ, ലാസിയോ മേഖലകളില്‍ രേഖപ്പെടുത്തിയത്.

അമാട്രിസ്, അക്കുമോലി പട്ടണങ്ങള്‍ പൂര്‍ണമായി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 2009നുശേഷം ഇറ്റലിയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.

You must be logged in to post a comment Login