ഇറ്റലിയിലെ 80% നൈജീരിയന്‍ സ്ത്രീകളും ലൈംഗിക കച്ചവടത്തിന്റെ ഇരകള്‍

ഇറ്റലിയിലെ 80% നൈജീരിയന്‍ സ്ത്രീകളും ലൈംഗിക കച്ചവടത്തിന്റെ ഇരകള്‍

നൈജീരിയ: ഇറ്റലിയിലുള്ള 80% നൈജീരിയന്‍ സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗികകച്ചവടത്തിന്റെ ഇരകളാണെന്ന് വത്തിക്കാന്‍ ന്യൂജ് ഏജന്‍സിയായ അജെന്‍സിയ ഫിദെസ് റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കയില്‍ നിന്ന് മാത്രമായി പതിനായിരക്കണക്കിന് ആളുകളാണ് വര്‍ഷം തോറും മനുഷ്യക്കടത്തിന്റെ ഇരകളായി മാറുന്നത് എന്ന് മോണ്‍. ഇഗ്നേഷ്യസ് ആയു കരിഗ്മാ അറിയിച്ചു.

കാത്തലിക് ചാരിറ്റി കാരിത്താസും ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് എഗെയ്ന്‍സ്റ്റ് ട്രാഫിക്കിംങ് ഇന്‍ ഹ്യൂമന്‍ ബീയിംങും ചേര്‍ന്ന് മനുഷ്യക്കടത്തിനെതിരെ സംഘടിപ്പിച്ച സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതില്‍ 79 ശതമാനവും ലൈംഗികമായി ചൂഷണത്തിന് വിധേയരാകുന്നു. കൂടുതലും സ്ത്രീകള്‍. അദ്ദേഹം പറഞ്ഞു.

ജോയിലെ ആര്‍ച്ച് ബിഷപ്പും നൈജീരിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റുമാണ് മോണ്‍. കരിഗ്മ. ബാക്കിയുള്ള 21 ശതമാനം നിര്‍ബന്ധിത ജോലിക്ക് വിധേയരാക്കപ്പെടുന്നു. അതില്‍ കൂടുതലും പുരുഷന്മാരാണ്.

പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളും ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ വന്‍തോതില്‍ മനുഷ്യക്കടത്തിന് വിധേയമാകുന്നുണ്ട്. എത്തിപ്പെടുന്ന 80 ശതമാനം നൈജീരിയന്‍ വനിതകളും ഇറ്റലിയിലാണ്. അവര്‍ ലൈംഗിക കച്ചവടത്തിന്റെ ഇരകളുമായി മാറുന്നു. അദ്ദേഹം ആവര്‍ത്തിച്ചു.

You must be logged in to post a comment Login