ഇറ്റലിയില്‍ അടിയന്തിരാവസ്ഥ, ഭൂകമ്പത്തിലെ മരണം 278

ഇറ്റലിയില്‍ അടിയന്തിരാവസ്ഥ, ഭൂകമ്പത്തിലെ മരണം 278

ഇറ്റലി: ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 278 ആയി. ഭൂകമ്പബാധിത മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള 400 പേരില്‍ 40 പേരുടെ നില ഗുരുതരമാണ്.

2,500 പേര്‍ ഭവനരഹിതരായി ഭൂകമ്പമുണ്ടായി മൂന്നു ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ ഇനി ആരും മണ്ണിനടിയില്‍ ജീവനോടെയുണ്ടന്നു കരുതുന്നില്ല. അമാട്രിസ് പട്ടണത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.

You must be logged in to post a comment Login