ഇറ്റലിയില്‍ ചിത്രപ്രദര്‍ശനമൊരുക്കി ഇന്ത്യന്‍ കത്തോലിക്ക വൈദികന്‍

ഇറ്റലിയില്‍ ചിത്രപ്രദര്‍ശനമൊരുക്കി ഇന്ത്യന്‍ കത്തോലിക്ക വൈദികന്‍

റോം: ഇന്ത്യയില്‍ നിന്നുമുള്ള ഫാ. സാബു മന്നാഡ ഒരുക്കുന്ന ചിത്രപ്രദര്‍ശനം സെപ്റ്റംബര്‍ 1 മുതല്‍ വത്തിക്കാനില്‍ ആരംഭിച്ചു. അഞ്ചാം തിയ്യതി വരെ പ്രദര്‍ശനം നീളും. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി ബ്ലെസ്സഡ് സാക്രിമെന്റ് (എംസിബിസി) അംഗമായ ഫാ. സാബു മിലാനിനടുത്ത
ലോഡിയില്‍ ഇത് രണ്ടാം തവണയാണ് ചിത്രപ്രദര്‍ശനം നടത്തുന്നത്.

ദി ഹോളി ഹഗ്, ദി ഡിവൈന്‍ ടച്ച്, ദി വാലി ഓഫ് ലൈഫ്, ദി വിങ്ങ്‌സ് ഓഫ് ഫ്രീഡം, ദി ടൈം സ്റ്റോപ്പ്ഡ്‌ തുടങ്ങി 22 വ്യത്യസ്ഥ ചിത്രങ്ങളാണ് ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയാണ് ഓരോ ചിത്രവും സൂചിപ്പിക്കുന്നത്.

2003ല്‍ വൈദികനായ ഇദ്ദേഹത്തിന്റെ ജന്മദേശം കേരളമാണ്. കേരളത്തിലെ അതിരമ്പുഴ സെമിനാരിയില്‍ മൂന്നു വര്‍ഷക്കാലം ട്യൂറ്ററായി സേവനമനുഷ്ഠിച്ച ഇദ്ദേഹം തിരുവനന്തപുരം ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്ട്‌സില്‍ നിന്നുമാണ് ചിത്രകല പഠനം പൂര്‍ത്തിയാക്കിയത്.

You must be logged in to post a comment Login