ഇറ്റലിയില്‍ വിവാഹിതരാകുന്നവരുടെ എണ്ണം കുറയുന്നു

ഇറ്റലി: ഇറ്റലിയില്‍ വിവാഹിതരാകുന്നവരുടെ എണ്ണം കുറയുന്നതായി കണക്കുകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി രാജ്യത്ത് വിവാഹിതരാകുന്നവരുടെ എണ്ണത്തില്‍ 18% കുറവ് വന്നിരിക്കുന്നതായാണ് സര്‍വ്വേഫലങ്ങള്‍ വ്യക്തമാക്കുന്നത്. 230,613 വിവാഹങ്ങള്‍ നടന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രതിവര്‍ഷം 189,765 വിവാഹങ്ങളാണ് നടക്കുന്നത്. വിവാഹമോചനത്തിന് നിയമസാധുത നല്‍കിയതിനു ശേഷമാണ് ഈ മാറ്റമെന്ന് ജനസംഖ്യാശാസ്ത്രജ്ഞനായ റോബര്‍ട്ടോ വോള്‍പി പറഞ്ഞു.

You must be logged in to post a comment Login