ഇറ്റലി ഭൂകമ്പം: സഹായ ഹസ്തവുമായി മാര്‍പാപ്പയും

ഇറ്റലി ഭൂകമ്പം: സഹായ ഹസ്തവുമായി മാര്‍പാപ്പയും

വത്തിക്കാന്‍ സിറ്റി: റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി മധ്യ ഇറ്റലിയെ നടുക്കിയ ഭൂകമ്പത്തില്‍ സഹായഹസ്തവുമായി ഫ്രാന്‍സിസ് മാര്‍പാപ്പയും. വത്തിക്കാനില്‍ നിന്നും ആറ് അഗ്നിശമനസേനാനികളെ ദുരിത സ്ഥലത്തേക്ക് അയച്ചാണ് ദുരിതബാധിതര്‍ക്ക് പാപ്പ തന്റെ സഹായമെത്തിച്ചത്. വത്തിക്കാന്‍ പ്രസ്സ് ഓഫീസ് അറിയിച്ചു.

ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പാപ്പ തന്റെ അടുപ്പം അറിയിക്കുന്നതിന്റെ തെളിവാണിതെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താപനയില്‍ പറഞ്ഞു. ഇതു കൂടാതെ ബുധനാഴ്ച പാപ്പയുടെ ജനറല്‍ ഓഡിയന്‍സില്‍ പങ്കെടുക്കാനെത്തിയ 11,000വിശ്വാസികള്‍ക്കൊപ്പം ജപമാല ചൊല്ലിയും ഫ്രാന്‍സിസ് മാര്‍പാപ്പ ഭൂമികുലുക്ക ബാധിതര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു.

ബുധനാഴ്ച രാവിലെയുണ്ടായ ഭൂകമ്പത്തിന്റെ ഉത്ഭവസ്ഥാനം അമത്രീചെയാണ്. ഇറ്റലിയിലെ സിവില്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കു പ്രകാരം ഇതുവരെ 247 പേര്‍ ഭൂകമ്പത്തില്‍ മരണമടഞ്ഞു.

You must be logged in to post a comment Login