ഇറ്റലി ഭൂമികുലുക്ക ബാധിതര്‍ക്കായി പാപ്പയുടെ നേതൃത്തില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥന

ഇറ്റലി ഭൂമികുലുക്ക ബാധിതര്‍ക്കായി പാപ്പയുടെ നേതൃത്തില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: ഇറ്റലിയെ നടുക്കിയ ഭൂമികുലുക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി പാപ്പയുടെ നേതൃത്വത്തില്‍  ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു.

ബുധനാഴ്ച രാവിലെ ഇറ്റലിയിലുണ്ടായ ഭൂമികുലുക്കം തന്നെ വല്ലാതെ ഞെട്ടിച്ചതായി ബുധനാഴ്ചത്തെ പാപ്പയുടെ ജനറല്‍ ഓഡിയന്‍സില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളോട്
പാപ്പ പറഞ്ഞു. അന്നേ ദിവസം പാപ്പ വിശ്വാസികള്‍ക്ക് നല്‍കാനായി തയ്യാറാക്കിയ മതബോധന ഉപദേശം മാറ്റി വച്ചാണ് പാപ്പ ഇറ്റലിയിലെ ഭൂമികുലുക്കബാധിതര്‍ക്കു വേണ്ടി കൊന്ത ചൊല്ലി പ്രാര്‍ത്ഥിച്ചത്.

വലതു കൈയ്യില്‍ ജപമാല ഉയര്‍ത്തിപ്പിടിച്ച പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുമിച്ചു കൂടിയ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചു. ഭൂമികുലുക്കത്തില്‍ ഇരയായവര്‍ക്ക് പാപ്പ തന്റെ പിന്തുണ പ്രഖ്യാപിച്ചു.

റിക്ടെര്‍ സ്‌കെയിലില്‍ ആറ് രേഖപ്പെടുത്തിയ ഭൂമികുലുക്കത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു.

You must be logged in to post a comment Login