ഇറ്റാനഗറില്‍ മെത്രാനും നേത്രദാനത്തിന്

ഇറ്റാനഗറില്‍ മെത്രാനും നേത്രദാനത്തിന്

ഇറ്റാനഗര്‍: ബിഷപ് ജോണ്‍ തോമസും നാല്പതു വൈദികരും തങ്ങളുടെ കണ്ണുകള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തു. നേത്രദാനത്തിലൂടെ അന്ധത പരിഹരിക്കുക എന്നതിന്റെ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരിപാടിയിലായിരുന്നു മെത്രാനും വൈദികരും നേത്രദാനപ്രതിജ്ഞ ചെയ്തത്.

ക്ലരീഷ്യന്‍ മിഷനറി മിനിസ്ട്രിയുടെ ഭാഗമായുള്ള പ്രോജക്ട് വിഷനാണ് ബിഷപസ് ഹൗസില്‍ പ്രോഗ്രാം സംഘടിപ്പിച്ചത്. സംസ്ഥാനമൊട്ടാകെ നേത്രദാനസന്ദേശം പ്രചരിപ്പിക്കുകയും ബോധവല്ക്കരണം നടത്തുകയും ചെയ്യുക എന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.

ലോക കാഴ്ച ദിനമായ ഒക്ടോബര്‍ 13 ന് ബ്ലൈന്‍ഡ് വാക്ക് സംഘടിപ്പിക്കാനും ഉദ്ദേശ്യമുണ്ട്. പ്രോജക്ട് വിഷന്‍ സ്ഥാപകന്‍ ഫാ. ജോര്‍ജ് കണ്ണന്താനം പറഞ്ഞു.

You must be logged in to post a comment Login