ഇറ്റാലിയന്‍ കന്യാസ്ത്രീക്ക്‌ ഇന്ത്യ വിസ നിഷേധിച്ചു

ഇറ്റാലിയന്‍ കന്യാസ്ത്രീക്ക്‌ ഇന്ത്യ വിസ നിഷേധിച്ചു

മുംബൈ: നാലു പതിറ്റാണ്ടുകളായി ഇന്ത്യയില്‍ സേവനമനുഷ്ഠിക്കുന്ന ഇറ്റാലിയന്‍ കന്യാസ്ത്രീ
യോട് സ്വദേശത്തേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസ സഭാംഗമായ സിസ്റ്റര്‍ ബെര്‍റ്റില്ല കാപ്രക്കെതിരെയാണ് വിസ പുതുക്കാനായി സമര്‍പ്പിച്ച അപേക്ഷ തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ചത്.

വിസ നല്‍കുന്നതു സംബന്ധിച്ച നിയമങ്ങളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും കന്യാസ്ത്രീ
യുടെ പക്കല്‍ ഇപ്പോഴുള്ള വിസയുടെ കാലാവധി കഴിഞ്ഞെന്നുമാണ് അധികാരികള്‍ നല്‍കുന്ന ന്യായീകരണം. ഇന്ത്യയില്‍ തുടര്‍ന്നു താമസിക്കണമെങ്കില്‍ പുതിയ നിയമമനുസരിച്ചുള്ള വിസ കൈവശമുണ്ടായിരിക്കണമെന്നും അല്ലെങ്കില്‍ ഇറ്റലിയിലേക്കു മടങ്ങുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും ഇവര്‍ പറഞ്ഞു.

എല്ലാ വര്‍ഷവും സിസ്റ്റര്‍ ബെര്‍റ്റില്ല വിസ പുതുക്കിയിരുന്നുവെന്നും ഇത്തവണ മാത്രമാണ് അധികാരികള്‍ ഇത്തരത്തിലൊരു നിലപാടു സ്വീകരിച്ചതെന്നും സഹപ്രവര്‍ത്തകയായ സിസ്റ്റര്‍ ടെസ്സി പറഞ്ഞു. താത്കാലിക വിസക്കായി അപേക്ഷിച്ചെങ്കിലും അതും നിഷേധിക്കപ്പെടുകയായിരുന്നു. സിസ്റ്റര്‍ ടെസ്സി കൂട്ടിച്ചേര്‍ത്തു.

നാല്‍പതു വര്‍ഷത്തോളമായി മുംബൈയിലെ കുഷ്ഠരോഗികള്‍ക്കിടയില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിവരുകയാണ് സിസ്റ്റര്‍  ബെര്‍റ്റില്ല കാപ്ര. കുഷ്ഠരോഗികളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന മുംബൈയിലെ റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ കൂടിയാണ്  സിസ്റ്റര്‍  ബെര്‍റ്റില്ല.

You must be logged in to post a comment Login