ഇറ്റാലിയന്‍ സ്‌കൗട്ടുകളോട് പാപ്പ: മതിലുകളല്ല, പാലങ്ങള്‍ പണിയുന്നവരാകുക

ഇറ്റാലിയന്‍ സ്‌കൗട്ടുകളോട് പാപ്പ: മതിലുകളല്ല, പാലങ്ങള്‍ പണിയുന്നവരാകുക

computerവത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ കത്തോലിക്കരായ ഇറ്റാലിയന്‍ സ്‌കൗട്ടുകളോട് മതിലുകള്‍ ഉയര്‍ത്തുന്ന സമൂഹത്തില്‍ പാലം പണിയുന്നവരാകുവാന്‍ ആഹ്വാനം ചെയ്തു. ഇറ്റാലിയന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സംഘടനാംഗങ്ങളെ(AGESCI) സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ. കത്തോലിക്കാ വിശ്വാസത്തിലുള്ള ആത്മീയതയ്ക്കും വിദ്യാഭ്യാസത്തിനും പ്രതിബദ്ധതയ്ക്കും സംഘടനാംഗങ്ങളോട് പാപ്പ നന്ദി അറിയിച്ചു. ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനു സ്‌കൗട്ട് പ്രവര്‍ത്തകരും ലീഡേഴ്‌സും പൊതുസദസില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ‘നിങ്ങള്‍ ഇറ്റലിയിലെ സഭയുടെ അമൂല്യമായ ഘടകമാണ്.’ പാപ്പ പറഞ്ഞു. ലോകമെങ്ങുമുള്ള മറ്റു സ്‌കൗട്ട് സംഘടനകളെ അപേക്ഷിച്ച് AGESCI കത്തോലിക്കാ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും നിര്‍ണായകമായ പങ്ക് വഹിക്കുകയും ചെയ്യുന്നുവെന്ന് പാപ്പ നിരീക്ഷിച്ചു. സുവിശേഷവത്കരണത്തിനും സമൂഹവുമായുള്ള ചര്‍ച്ചകള്‍ക്കും പുതിയ മാനം നല്‍കുവാന്‍ ഇവര്‍ക്കു കഴിയുന്നവെന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് പാപ്പ പറഞ്ഞു: ‘ ഇത്തരം സംഘടനകള്‍ സഭയുടെ സമ്പത്താണ്’. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും, ഇടവകകളും വൈദികരുമായി ചേര്‍ന്നുകൊണ്ട് മുന്നോട്ടുപോകുവാന്‍ ശ്രദ്ധിക്കണമെന്നും പാപ്പ നിര്‍ദ്ദേശിച്ചു..

You must be logged in to post a comment Login