ഇവരാണ് ആ കണ്ണീര്‍പൂക്കള്‍….

ഇവരാണ് ആ കണ്ണീര്‍പൂക്കള്‍….

യെമനിലെ വൃദ്ധസദനത്തില്‍ നടന്ന ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ കണ്ണീരോര്‍മ്മയായവരാണിവര്‍.. ആദ്യത്തെയാള്‍ ഇന്ത്യക്കാരിയായ സിസ്റ്റര്‍ അന്‍സലം. കൂട്ടത്തിലേറ്റവും ഇളയവളായ റുവാണ്ടക്കാരിയായ സിസ്റ്റര്‍ റജിനിറ്റിനെയാണ് രണ്ടാമത് കാണുന്നത്. അടുത്തത് കെനിയന്‍ സ്വദേശിയായ സിസ്റ്റര്‍ ജൂഡിത്ത്. റുവാണ്ടന്‍ സ്വദേശിയായ സിസ്റ്റര്‍ മാര്‍ഗരറ്റ് ആണ് നാലാമത്..

യെമനിലെ അഗതികള്‍ക്കിടയില്‍ സേവനം ചെയ്യാനാണ് സ്വദേശം വിട്ട് അവരെത്തിയത്. ഭീഷണികള്‍ക്കിടയിലും മടങ്ങിപ്പോകാന്‍ അവര്‍ കൂട്ടാക്കിയില്ല. ആ സാഹസം അവരെ ക്രിസ്തുവിന്റെ രക്തസാക്ഷികളാക്കി.

ആക്രമണത്തിനു ശേഷം വൃദ്ധസദനവും പരിസരവും പോലീസ് സുരക്ഷയിലാണ്. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ഇവിടുത്തെ അന്തേവാസികളെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും രംഗത്തുണ്ട്. സംഭവത്തിന്‍ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

You must be logged in to post a comment Login