ഇവര്‍ ജനിച്ചില്ലായിരുന്നെങ്കില്‍…! ഭ്രൂണഹത്യയില്‍ നിന്നു രക്ഷപ്പെട്ട മഹദ് വ്യക്തികള്‍

ഇവര്‍ ജനിച്ചില്ലായിരുന്നെങ്കില്‍…! ഭ്രൂണഹത്യയില്‍ നിന്നു രക്ഷപ്പെട്ട മഹദ് വ്യക്തികള്‍

ജീവന്റെ പക്ഷത്തു നിന്നുള്ള ഒരു തീരുമാനം. അതാണ് ലോകം തന്നെ മാറ്റിമറിച്ചത്. ഈ പന്ത്രണ്ടു പേര്‍ ജനിച്ചില്ലായിരുന്നെങ്കില്‍… ഈ ലോകത്തിന്റെ അവസ്ഥ ഒന്നോര്‍ത്തു നോക്കൂ. അവരെ ഗര്‍ഭത്തില്‍ വച്ചു കൊന്നുകളയാനുള്ള പ്രലോഭനത്തെ അതിജീവിച്ചതാണ് പുണ്യം.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ

johnplചരിത്രത്തിലെ മഹാന്മാരായ മാര്‍പാപ്പാമാരില്‍ ഒരാളായ ജോണ്‍ പോളിനെ ഭ്രൂണഹത്യ ചെയ്യാന്‍ അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഏറെ കാരണങ്ങളുണ്ടായിരുന്നു. ജനിച്ച് അധികം വൈകാതെ പാപ്പായുടെ സഹോദരി മരണമടഞ്ഞിരുന്നു. അമ്മയുടെ ആരോഗ്യം തീരെ ആശാവഹമായിരുന്നില്ല. ജോണ്‍ പോളിനെ ഭ്രൂണഹത്യ ചെയ്യാനായിരുന്നു ഡോക്ടറുടെ ഉപദേശം. എന്നാല്‍ അതെല്ലാം അതിജീവിച്ച് അദ്ദേഹത്തിന്റെ അമ്മ എമിലിയ ജോണ്‍ പോളിനെ പിറക്കാന്‍ അനുവദിക്കുകയായിരുന്നു.

 

 

സ്റ്റീവ് ജോബസ്

steve

നിര്‍വചനം ആവശ്യമില്ല, ആപ്പിളിന്റെ സ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്. അദ്ദേഹത്തിന്റെ ജീവചരിത്രവുമായ ബന്ധപ്പെട്ടു നടത്തിയ ഒരു അഭിമുഖത്തില്‍ ഭ്രൂണഹത്യയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട കഥ ജോബ്‌സ് വിവരിക്കുന്നുണ്ട്. ‘എനിക്കെന്റെ അമ്മയെ കണ്ട് നന്ദി പറയണമെന്നുണ്ട്. എന്നെ ഗര്‍ഭത്തില്‍ വച്ചു കൊന്നുകളയാതിരുന്നതിന്. അമ്മയ്ക്കന്ന് 23 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ജീവിക്കുന്നതിനായി അമ്മ വളരെയേറെ കഷ്ടത സഹിച്ചു’

 

 

 
ജാക്ക് നിക്കോള്‍സന്‍

jack nicolsonഅമേരിക്കന്‍ മഹാനടനായ ജാക്ക് നിക്കോള്‍സന്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ മികച്ച നടനുള്ള ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച പ്രതിഭയാണ്. രണ്ടു തവണ അവാര്‍ഡിന് അര്‍ഹനായി. നിക്കോള്‍സനെ ഭ്രൂണഹത്യ ചെയ്യാന്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ അമ്മയെ നിര്‍ബന്ധിച്ചു. മകന്‍ ജീവിക്കണമെന്ന് ആ അമ്മ ആഗ്രഹിച്ചപ്പോള്‍ ലോകത്തിന് ലഭിച്ചത് പകരം വയ്ക്കാനാവത്ത മഹാനടനെ!

 

 

ഷെര്‍ (ഷെറിലിന്‍ സര്‍കിസിയന്‍)

cherഓസ്‌കര്‍, ഗ്രാമി, എമ്മി, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ ലോകോത്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അമേരിക്കന്‍ ഗായികയും അഭിനേത്രിയുമായ ഷെറിന്റെ അമ്മ അവസാന നിമിഷമാണ് ഭ്രൂണഹത്യാ ക്ലിനക്കില്‍ നിന്നും പിന്തിരഞ്ഞത്. ‘ക്രോം നിറമുള്ള ആ കസേരകള്‍ ഇന്നും ഓര്‍മിയിലുണ്ട്. ഞാനാകെ വിയര്‍ക്കുകയായിരുന്നു. വാതില്‍ തുറന്നു, ഇനി എന്റെ ഊഴം. ഞാന്‍ പറഞ്ഞു, എനിക്കിതാവില്ല! അങ്ങനെയാണ് അവള്‍ ഇവിടെ നില്‍ക്കുന്നത്, ജീവനോടെ!’ ഷെറിനെ ചൂണ്ടി അമ്മ പറയുന്നു.

സെലിന്‍ ഡയണ്‍
Celine-dion-300എവരി നൈറ്റ് ഇന്‍ മൈ ഡ്രീം… ടൈറ്റാനിക്കിലെ ലോകപ്രസിദ്ധ ഗാനം പാടിയ സെലിന്‍ ഡയനും ഭ്രൂണഹത്യയെ അതിജീവിച്ചയാളാണ്. സെലിന്റെ കുടുംബത്തിലെ ഒരു ഇടവക വൈദികനാണ് ഭ്രൂണഹത്യയില്‍ നിന്നും അവളുടെ അമ്മയെ പിന്തിരിപ്പിച്ചത്.

 

 

 
സീന്‍ ലെനന്‍

seanലോകപ്രശസ്ത സംഗീത ബാന്‍ഡായ ബീറ്റില്‍സിന്‍രെ പകരം വയ്ക്കാനാവാത്ത അമരക്കാരന്‍ ജോണ്‍ ലെനന്റെ പുത്രന്‍. ലെനന്റെ ഭാര്യ യോക്കോ ഒനോയെ ഭ്രൂണഹത്യയില്‍ നിന്നും തടഞ്ഞത് ജോണ്‍ ലെനന്‍ തന്നെയാണ്.

 

ജസ്റ്റിന്‍ ബീബര്‍

justin-bieber-300നവയുഗ തരംഗമായ കനേഡിയന്‍ ഗായകന്‍. ലോകത്തിലെ ടോപ്പ് ടെന്റ് സെലബ്രിറ്റീസിലൊരാളായി ഫോര്‍ബ്‌സ് മാസിക തെരഞ്ഞെടുത്ത ബീബര്‍ ഭ്രൂണഹത്യയെ അതീജീവച്ചയാളാണ്. പതിനേഴാം വയസ്സില്‍ ഗര്‍ഭിണിയായ ബീബറുടെ അമ്മയെ പലരും ഭ്രൂണഹത്യയ്ക്കു നിര്‍ബന്ധിച്ചു. എന്നാല്‍ പട്രീഷ്യ മാലെറ്റ് ബീബറെ ജനിക്കാന്‍ അനുവദിക്കുകയായിരുന്നു.

 

 

 

ടിം ടെബോ

John-3-16-Tim-Tebow-4-927x580അമേരിക്കന്‍ ഫുട്‌ബോള്‍ താരമായ ടിം ടെബോയുടെ അമ്മയുടെ ആരോഗ്യം മോശമായതിനാല്‍ കുട്ടിയെ അബോര്‍ട്ടു ചെയ്യാന്‍ ഡോക്ടര്‍ ഉപദേശിച്ചു. എന്നാല്‍ ടിം ജീവിക്കണമെന്നായിരുന്നു, അമ്മയുടെ തീരുമാനം.

 

 

 

മാര്‍ലിന്‍ സ്റ്റട്‌സ്മന്‍
03.00-Marlin-Stutzman-368x580യുഎസ് റെപ്രസെന്റേറ്റീവ് മാര്‍ലിന്‍ സ്റ്റട്‌സ്മന്‍ ഇന്ന് ഭ്രൂണഹത്യക്കതിരെ പോരാടുന്ന പ്രവര്‍ത്തകന്‍ കൂടിയാണ്. കാരണംം, സ്റ്റട്‌സ്മന്റെ അമ്മയ്ക്ക് 17 വയസ്സുള്ളപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ സ്റ്റട്‌സ്മന്‍ ജീവിക്കണമെന്നായിരുന്നു, ദൈവഹിതം.

 

 

 

നിക്ക് കാനന്‍

wpwoopw-447x580നിക്ക് കാനന്‍ പ്രശസ്തനായ അമേരിക്കന്‍ റാപ് ഗായകനും നടനും ടിവി താരവുമൊക്കെയാണ്. കാനനെ അദ്ദേഹത്തിന്റെ അമ്മ ഗര്‍ഭം ധരിക്കുമ്പോള്‍ അവര്‍ക്ക് 17 വയസ്സായിരുന്നു. ഭ്രൂണഹത്യ ചെയ്യാനുള്ള പ്രേരണയെ അതിജീവിച്ച് തന്നെ പിറക്കാന്‍ അനുവദിച്ച അമ്മയ്ക്കുള്ള സ്തുതി കീര്‍ത്തനമാണ് കാനന്റെ പ്രശസ്തമായ ഗാനം: ‘കാന്‍ ഐ ലിവ്?’

 

 

ദ ഗെയിം റാപ്പര്‍

gameദ് ഗെയിം എന്നറിയപ്പെടുന്ന അമേരിക്കന്‍ റാപ് ഗായകന്‍ ജേയ്‌സന്‍ ടെറല്‍ ടെയ്‌ലര്‍ പറയുന്നു: ‘ഞാന്‍ ബുത്തിലായിരിക്കുമ്പോള്‍ ‘എന്റെ അമ്മ മാരി ബേക്കര്‍ എന്നെ ഭ്രുണഹത്യ ചെയ്തിരുന്നെങ്കിലെന്നോര്‍ത്ത് ഭയന്നു വിറയ്ക്കും. ‘ഹെയ്റ്റിറ്റ് ഓര്‍ ലിവിറ്റ്’ എന്ന ഗാനത്തില്‍ ഇക്കഥയെ കുറിച്ചുള്ള സൂചനയുണ്ട്.

 

ആന്‍ഡ്രിയ ബോസെല്ലി

Andrea Bocelliഇറ്റാലിയന്‍ സംഗീതജ്ഞനും ഗാനരചയിതാവുമായ ബോസെല്ലിയുടെ സംഗീത ആല്‍ബങ്ങള്‍ പലതും ബെസ്റ്റ് സെല്ലറുകളാണ്. അദ്ദേഹത്തിന്റെ അമ്മ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ അപ്പെന്‍ഡിസൈറ്റിസ് ഉണ്ടെന്ന് തെറ്റിദ്ധരിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ പ്രേരണയുണ്ടായി. എന്നാല്‍ ബോസെല്ലി ജീവിക്കണമെന്ന തീരുമാനം സംഗീതചരിത്രത്തില്‍ വലിയ സ്വാധീനം ചെലുത്തി.

 

 

 

ഫ്രേസര്‍.

You must be logged in to post a comment Login