ഇവര്‍ ദൈവത്തിന്റെ മഹത്വം ഒളിമ്പിക്‌സില്‍ പ്രഘോഷിക്കുന്നവര്‍

ഇവര്‍ ദൈവത്തിന്റെ മഹത്വം ഒളിമ്പിക്‌സില്‍ പ്രഘോഷിക്കുന്നവര്‍

ബ്രസീല്‍: റിയോയില്‍ ഒളിമ്പിക്‌സ് ദീപം തെളിഞ്ഞപ്പോള്‍ അവിടെ തങ്ങളുടെ വിശ്വാസവിളക്ക് തെളിയിക്കാനും സന്നദ്ധരായി ചിലര്‍ എത്തിയിട്ടുണ്ട്. നോവാക്ക് ജ്‌ക്കോവിക്, ഉസൈന്‍ ബോള്‍ട്ട് എന്നീ അത്‌ലറ്റുകള്‍ അവരില്‍ ചിലര്‍ മാത്രമാണ്.

തങ്ങളുടെ ജീവിതത്തില്‍ വിശ്വാസവും പ്രാര്‍ത്ഥനയും വളരെ പ്രധാനപ്പെട്ടതാണെന്ന് ഉറക്കെ പറഞ്ഞിട്ടുള്ളവരാണിവര്‍. എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുന്ന അതിവേഗ ഓട്ടക്കാരനാണ് ഉസൈന്‍ ബോള്‍ട്ട് എന്ന 29 കാരന്‍. 2012 ലെ 200 മീറ്റര്‍ ഓട്ടമത്സരത്തില്‍ വിജയക്കൊടി പാറിച്ചപ്പോള്‍ ഈ ഓട്ടക്കാരന്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. എന്റെ ദൈവം എനിക്ക് ചെയ്തുതന്ന എല്ലാറ്റിനും നന്ദിപറയുക എന്നത് എന്റെ ആവശ്യമാണ്.

സേര്‍ബിയന്‍ ടെന്നീസ് കളിക്കാരനാണ് നോവാക്ക്. തന്നെ സ്വയം വിശേഷിപ്പിക്കുന്നത് വിശ്വാസത്തിന്റെ വ്യക്തിയെന്നാണ്. ഓരോ ദിവസവും ഭക്ഷണം കഴിക്കുന്നതിന് മുമ്പുപോലും പ്രാര്‍ത്ഥിക്കുന്ന വ്യക്തികൂടിയാണ് ഇദ്ദേഹമെന്ന് 2014 ലെ ഗാര്‍ഡിയന്‍ നടത്തിയ അഭിമുഖത്തില്‍ പറയുന്നു.

ദൈവം എനിക്ക് അതിശയകരമായ ദാനങ്ങള്‍ നല്കിയിട്ടുണ്ട്. അതുകൊണ്ട് അവിടുത്തെ നാമം മഹത്വപ്പെടുത്താന്‍ ഞാന്‍ റിയോയിലേക്ക് പോകുന്നു എന്നാണ് യുഎസ് ജിംനാസ്റ്റ് ഗാബി പറയുന്നത്.

ജീവിതത്തിലെ ഓരോ സംഭവവും നടക്കുമ്പോഴും ഭക്തിഗാനം കേള്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അമേരിക്കക്കാരനായ ബൗഡിയ. നന്നേ ചെറുപ്പം മുതല്‍ക്കേ കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ന്നുവന്ന അദ്ദേഹം കോളജു കാലം തൊട്ടേ ബൈബിള്‍ തുടര്‍ച്ചയായി വായിച്ചിരുന്നു. താനും ദൈവത്തെ മഹത്വത്തെപ്പെടുത്താനാണ് റിയോയിലേക്ക് പോകുന്നതെന്നാണ് ഡേവിഡ് ബൗഡിയ പറയുന്നത്.

ബി

You must be logged in to post a comment Login