ഇവിടെ നിയമോപദേശം ഫ്രീയാണ്

ഇവിടെ നിയമോപദേശം ഫ്രീയാണ്

ഒക്ക്‌ലന്റ്: സൗജന്യമായി നിയമോപദേശവും കൗണ്‍സലിങ്ങും. കേള്‍ക്കാന്‍ നല്ല സുഖമുണ്ട്. എന്നാല്‍ കാലിഫോര്‍ണിയയിലെ ഒക്ക്‌ലന്റില്‍ സംഭവം സത്യമാണ്. ഒക്ക്‌ലന്റ് രൂപതയിലെ കത്തീഡ്രല്‍ ഓഫ് ക്രൈസ്റ്റ് ദ ലൈറ്റിലാണ് പോപ്പ് ഫ്രാന്‍സിസ് ലീഗല്‍ ക്ലിനിക്ക് എന്ന പേരിലുള്ള സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

നിയമപരിശീലനത്തില്‍ നിന്നും വിരമിച്ച് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്നതിനിടയിലാണ് സൗജന്യ നിയമോപദേശം നല്‍കുന്ന ക്ലിനിക്കിനെക്കുറിച്ചുള്ള ആശയം ടോം ഗ്രീര്‍ട്ടിയുടെ മനസ്സില്‍ രൂപം കൊണ്ടത്. അന്ന് അദ്ദേഹത്തിന്റെ പ്രൊഫസറായ സിസ്റ്റര്‍ മരിയാന്നേ ഫരിനാ തന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതില്‍ ഗ്രീര്‍ട്ടിയെ പ്രോത്സാഹിപ്പിച്ചു.

രൂപതയിലെ മറ്റൊരു അഭിഭാഷകനായ നികോ ഹെരീര ക്ലിനിക്കിന്റെ സഹ-സ്ഥാപകനായി.

കരുണയുടെ വര്‍ഷത്തില്‍ കരുണാപൂര്‍വ്വം എല്ലാവരോടും പെരുമാറാന്‍ പാപ്പ ആഹ്വാനം ചെയ്യുന്നതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരം ക്ലിനിക്കിന് രൂപം കൊടുത്തതെന്ന് ഗ്രീര്‍ട്ടി പറഞ്ഞു.

എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ക്ലിനിക്കില്‍ സേവനം ലഭിക്കുക.

You must be logged in to post a comment Login