ഇവിടെ വിളങ്ങും, സൂര്യവെളിച്ചം

ഇവിടെ വിളങ്ങും, സൂര്യവെളിച്ചം

പ്രകൃതിയെ സ്‌നേഹിക്കണമെന്നും പരിപാലിക്കണമെന്നുമൊക്കെ പല തവണ സഭ പ്രബോധിപ്പിക്കാറുണ്ട്. പ്രകൃതിസംരക്ഷണത്തിനായി ‘ലൗദാത്തോ സി’ എന്ന ചാക്രിക ലേഖനം തന്നെ ഫ്രാന്‍സിസ് പാപ്പ പുറത്തിറക്കി. പക്ഷേ, പ്രസംഗിക്കുന്നവ പ്രവൃത്തിപഥത്തിലെത്തിക്കാനാണ് മനിലയിലുള്ള നിത്യസഹായമാതാവിന്റെ നാമത്തിലുള്ള ദേവാലാധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. വൈദ്യുതി വരും തലമുറക്കു വേണ്ടി കൂടി കരുതിവെയ്ക്കണം എന്നാഗ്രഹമുള്ളതുകൊണ്ടാവാം പൂര്‍ണ്ണമായും സൗരോര്‍ജ്ജം ഉപയോഗിച്ചു കൊണ്ടുള്ള വൈദ്യുതി ഉപയോഗിക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

പുതിയ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വരും മാസങ്ങളില്‍ ദേവാലയത്തോടു ചേര്‍ന്ന് സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കും. ഇലക്ട്രിസിറ്റി ബില്‍ കുറക്കുക എ്‌നനതല്ല, മറിച്ച് പ്രകൃതിയെ സംരക്ഷിക്കാനുള്ള ഉദ്യമത്തില്‍ പങ്കുചേരുകയാണ് തങ്ങളുചെ ലക്ഷ്യമെന്ന് ബ്രദര്‍ സിരിയാക്കോ സാന്റിയാഗോ പറഞ്ഞു.

You must be logged in to post a comment Login