ഇസ്താംബൂള്‍ ആക്രമണത്തിന്റെ ഇരകള്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ സമാശ്വാസം

വത്തിക്കാന്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഭീകരാക്രമണത്തിനിരകളായവരെ ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ചു. ചൊവ്വാഴ്ചയാണ് 10 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഉണ്ടായത്. ചരിത്രപ്രാധാന്യമുള്ള സുല്‍ത്താനഹമേത്ത് ചത്വരത്തിലായിരുന്നു സംഭവം. ആക്രമണത്തില്‍ 9 ജര്‍മ്മന്‍ വിനോദ സഞ്ചാരികളും ഒരു പെറു സ്വദേശിയും കൊല്ലപ്പെട്ടു.

അക്രമികളുടെ ഹൃദയത്തെ പരിവര്‍ത്തനപ്പെടുത്താന്‍ നിരന്തരം പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ വിശ്വാസികളോടാഹ്വാനം ചെയ്തു.ഭീകരാക്രമണത്തിന് ഇരകളായവരുമായി മാര്‍പാപ്പ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ദൈവം നിത്യശാന്തി നല്‍കട്ടെ എന്ന് ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിച്ചു.

You must be logged in to post a comment Login