ഇസ്താംബൂള്‍ ദുരന്തബാധിതര്‍ക്കായി പാപ്പായുടെ പ്രാര്‍ത്ഥന

ഇസ്താംബൂള്‍ ദുരന്തബാധിതര്‍ക്കായി പാപ്പായുടെ പ്രാര്‍ത്ഥന

ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ഇന്നലെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഇരകളായവര്‍ക്കു വേണ്ടി ഫ്രാന്‍സിസ് പാപ്പാ പ്രാര്‍ത്ഥന നടത്തി. 41 പേരെങ്കിലും കൊല്ലപ്പെട്ടതായും 150 ലേറെ പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.

‘ദുരന്തത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടിയും തുര്‍ക്കിയിലെ പ്രിയപ്പെട്ട ജനതയ്ക്കു വേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അക്രമികളുടെ ഹൃദയങ്ങള്‍ ദൈവം പരിവര്‍ത്തനം ചെയ്യുകയും നമ്മുടെ പാദങ്ങള്‍ സമാധാനത്തിന്റെ വഴിയേ നയിക്കുകയും ചെയ്യട്ടെ.’ പാപ്പാ പഞ്ഞു.

സെന്റ് പീറ്റേഴ്‌സില്‍ സമ്മേളിച്ചിരുന്നവരെ ഒരു നിമിഷത്തെ നിശബ്ദപ്രാര്‍ത്ഥനയ്ക്കും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് തുര്‍ക്കിയില്‍ അരങ്ങേറുന്ന കൂട്ടക്കൊലകള്‍ക്കു പിന്നിലെന്ന് വിശ്വസിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

You must be logged in to post a comment Login