ഇസ്രയേലിലെ ക്രൈസ്തവ സെമിത്തേരി ആക്രമിക്കപ്പെട്ടു

ഇസ്രയേല്‍: ഇസ്രയേലില്‍ ക്രൈസ്തവ സെമിത്തേരിക്കു നേരെ ആക്രമണം. ബെയ്റ്റ് ഗമേലിലെ സലേഷ്യന്‍ സെമിത്തേരിയാണ് ആക്രമിക്കപ്പെട്ടത്. അജ്ഞാത സംഘമാണ് ആക്രമണത്തിനു പിന്നില്‍. തടി കൊണ്ടും സിമന്റ് കൊണ്ടും നിര്‍മ്മിക്കപ്പെട്ട കുരിശുകള്‍ തകര്‍ക്കപ്പെട്ട രീതിയില്‍ കാണപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്ത് വന്നിട്ടില്ല. സമാനമായ ആക്രമണങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുള്ളതായി സമീപവാസികള്‍ പറഞ്ഞു.

You must be logged in to post a comment Login