ഇസ്രായേല്‍ പ്രസിഡന്റ് പോപ്പിനെ സന്ദര്‍ശിച്ചു

ഇസ്രായേല്‍ പ്രസിഡന്റ് പോപ്പിനെ സന്ദര്‍ശിച്ചു

pope presidനൂറ്റാണ്ടുകളായി ഇസ്രയേലും പലസ്തീനും തമ്മിലുള്ള ശീതയുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ പ്രസിഡന്റ് റൂവിന്‍ ലിവ്‌ലിന്‍ വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ സാമൂഹികവും സാമ്പത്തികവുമായ അസ്ഥിരതയെക്കുറിച്ചും ഇവിടങ്ങളില്‍ ക്രൈസ്തവര്‍ സഹിക്കുന്ന പീഡനങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.
ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിലാണ് സംഭാഷണത്തില്‍ ഊന്നല്‍ കൊടുത്തതെങ്കിലും ലോകമെമ്പാടും ക്രൈസ്തവര്‍ മതപീഡനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മതനേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ എപ്രകാരം ഇടപെടാം എന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും റൂവിന്‍ ലിവ്‌ലിന്‍ കൂടിക്കാഴ്ച നടത്തി.

You must be logged in to post a comment Login