ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയെ പുറത്താക്കണമെന്ന് ആര്‍ച്ച് ബിഷപ്പ്

ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയെ പുറത്താക്കണമെന്ന് ആര്‍ച്ച് ബിഷപ്പ്

001ec949c490157ca9a522ലോകത്തിന്റെ വടക്കന്‍ പ്രദേശത്തു നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ പുറത്താക്കണമെന്ന് ലോക സര്‍ക്കാരിനോട് ഇറാഖിലെ സിറിയന്‍ കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് യോഹന്നാ മൊസേ ആവശ്യപ്പെട്ടു. വീടുകള്‍ ഉപേക്ഷിച്ചു പോന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ തിരികെ കൊണ്ടു വരുന്നതിന് ഇത് വഴിതെളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാഖിലെ മൊസ്യൂള്‍ പ്രദേശം ഇസ്ലാമിക് തീവ്രവാദികള്‍ പിടിച്ചെടുത്തതിന്റെ ആദ്യ വാര്‍ഷികം ആചരിക്കുന്ന ദിനത്തില്‍ സഹായം ആവശ്യമുള്ള ദേവാലയങ്ങളെ പിന്‍താങ്ങുന്ന പാപ്പയുടെ സംഘടനയോട് സംസാരിക്കവെയാണ് ആര്‍ച്ച് ബിഷപ്പ് ഇക്കാര്യമറിയിച്ചത്.
മാറ്റിതാമസിപ്പിച്ചിരിക്കുന്ന 120,000 ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്നതിനും അവര്‍ക്ക് അന്തസ്സ് നല്‍കുന്നതിനും ഏറ്റവും നല്ല മാര്‍ഗ്ഗമാണിതെന്നും അദ്ദേഹം സംഘടനയോട് പറഞ്ഞു.

വീടുകള്‍ ഉപേക്ഷിച്ചു പോകേണ്ടി വന്ന ക്രിസ്ത്യാനികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പ്രത്യേകിച്ച് രാഷ്ട്രീയ നേതാക്കള്‍ക്ക് തങ്ങളെ തിരികെ കൊണ്ടു വരുന്നതിന് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ കഴിയട്ടെയെന്നും മൊസ്യൂള്‍ വിട്ടുപോകേണ്ടി വന്നവരില്‍ ഉള്‍പ്പെടുന്ന ആര്‍ച്ച് ബിഷപ്പ് മൊസേ പറഞ്ഞു.

ആര്‍ച്ച് ബിഷപ്പിന്റെ വാക്കുകള്‍ മിഡില്‍ ഈസ്റ്റിലെ െ്രെകസ്തവ പുരോഹിത ഗണത്തിനിടയില്‍ തുടരുന്ന നിരാശയുടെ ഭാഗമാണ്.
പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അഭയാര്‍ത്ഥികളായി വരുന്നവര്‍ക്കു മുന്‍പില്‍ വാതില്‍ അടയ്ക്കരുതെന്ന് സിറിയന്‍കത്തോലിക്കരുടെ സഭാതലവന്‍ പറഞ്ഞു.
മതപരമായ വസ്തുക്കള്‍ നശിപ്പിച്ചതിന്റെ പേരില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളോട് ആര്‍ച്ച്ബിഷപ്പ് തന്റെ ഉത്കണ്ഠ രേഖപ്പെടുത്തി. മൊസ്യൂവില്‍ ഞങ്ങളുടെ പ്രതിനിധികള്‍ ആരും തന്നെയില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login