ഇസ്ലാമിക വയലന്‍സിനെക്കുറിച്ച് സംസാരിച്ചാല്‍ കത്തോലിക്കാ വയലന്‍സിനെക്കുറിച്ചും എനിക്ക് സംസാരിക്കേണ്ടിവരും

ഇസ്ലാമിക വയലന്‍സിനെക്കുറിച്ച് സംസാരിച്ചാല്‍ കത്തോലിക്കാ വയലന്‍സിനെക്കുറിച്ചും എനിക്ക് സംസാരിക്കേണ്ടിവരും

വത്തിക്കാന്‍: ഇസ്ലാമിനെ അക്രമങ്ങളുമായി ബന്ധപ്പെടുത്തി പറയുന്നത് ശരിയല്ല എന്നതാണ് എന്റെ വിശ്വാസം. അത് സത്യവുമല്ല. പോളണ്ടില്‍ നിന്ന് വത്തിക്കാനിലേക്ക് മടങ്ങവെ വിമാനത്തില്‍വച്ച് പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഐഎസ് ഭീകരവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം.

ഇസ്ലാമിക ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കാനും ഞാനിഷ്ടപ്പെടുന്നില്ല. എല്ലാ ദിവസവും പത്രങ്ങളില്‍ അക്രമങ്ങളെക്കുറിച്ച് വാര്‍ത്തകളുണ്ട്. എന്തിന്, മാമ്മോദീസാ സ്വീകരിച്ച കത്തോലിക്കരുടെ കൈകളില്‍ നിന്നുപോലും അക്രമമുണ്ടായ വാര്‍ത്തകള്‍. അവര്‍ വയലന്റ് കത്തോലിക്കരാണ്. ഞാന്‍ ഇസ്ലാമിക വയലന്‍സിനെക്കുറിച്ച സംസാരിച്ചാല്‍ തീര്‍ച്ചയായും കത്തോലിക്കാ വയലന്‍സിനെക്കുറിച്ചും സംസാരിക്കേണ്ടിവരും. എല്ലാ മതത്തിലും മൗലികവാദികളുണ്ട്, കത്തോലിക്കാമതത്തിലും. പാപ്പ പറഞ്ഞു.

You must be logged in to post a comment Login