ഇസ്ലാമിനെ അപമാനിച്ചു എന്ന കേസില്‍ പെടുത്തിയ നാലു വിദ്യാര്‍ത്ഥികള്‍ സ്വിറ്റ്‌സര്‍ലന്റില്‍ അഭയം തേടി

ഇസ്ലാമിനെ അപമാനിച്ചു എന്ന കേസില്‍ പെടുത്തിയ നാലു വിദ്യാര്‍ത്ഥികള്‍ സ്വിറ്റ്‌സര്‍ലന്റില്‍ അഭയം തേടി

മിന്‍യാ: ഇസ്ലാമിനെ വീഡിയോയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കുറ്റം ആരോപിച്ച് ഫെബ്രുവരിയില്‍ അഞ്ചുവര്‍ഷം ജയില്‍ശിക്ഷ വിധിച്ച നാല് കോപ്റ്റിക് വിദ്യാര്‍ത്ഥികള്‍ സ്വിറ്റ്‌സര്‍ലന്റിലെ അഭയാര്‍ത്ഥികേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. ഈജിപ്തന്‍ മിനിസ്ട്രി ഓഫ് ജസ്റ്റീസ് ഈ കേസ് പുനപരിഗണിക്കാമെന്ന് വാക്കുനല്കിയിരുന്നുവെങ്കിലും ക്രിയാത്മകമായ പുരോഗതിയൊന്നും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.

ഏപ്രിലിലാണ് യുവാക്കള്‍ ഈജിപ്ത് വിട്ടതും തുര്‍ക്കിയിലെത്തിയതും. അവിടെ അഞ്ചുമാസം അവര്‍ ഒളിവില്‍ താമസിച്ചു. അവിടെ നിന്ന് ചില സന്നദ്ധസംഘടനകളുടെ സഹായത്തോടെ വിസ സംഘടിപ്പിക്കുകയും സ്വിറ്റ്‌സര്‍ലന്റിലേക്ക് കടക്കുകയുമായിരുന്നു.

തങ്ങളെ ഇവിടെവരെയെത്തിച്ച എല്ലാവരോടും സ്വിറ്റ്‌സര്‍ലന്റ് അധികാരികളോടും വിദ്യാര്‍ത്ഥികള്‍ നന്ദി അറിയിച്ചു കുട്ടികളുടെ കാര്യത്തില്‍ പോസിറ്റീവായി പ്രതികരിച്ച ആദ്യത്തേതും അവസാനത്തേതുമായ രാജ്യം സ്വിറ്റ്‌സര്‍ലന്റ് മാത്രമായിരുന്നുവെന്ന് സന്നദ്ധസംഘടനയായ മിഡില്‍ ഈസ്റ്റ് കണ്‍സേണ്‍ ഡയറക്ടര്‍ ഡാനിയേല്‍ ഹോഫ്മാന്‍ അറിയിച്ചു.

You must be logged in to post a comment Login