ഇ ഡബ്ല്യൂ റ്റി എന്‍ ടെലിവിഷന്‍ സ്ഥാപക മദര്‍ ആഞ്ചലിക്ക അന്തരിച്ചു

ഇ ഡബ്ല്യൂ റ്റി എന്‍ ടെലിവിഷന്‍ സ്ഥാപക മദര്‍ ആഞ്ചലിക്ക അന്തരിച്ചു

അലബാമ: ഇഡബ്യൂറ്റിഎന്‍ ടെലിവിഷന്‍ സ്ഥാപക മദര്‍ ആഞ്ചലിക്ക അന്തരിച്ചു. 92 വയസായിരുന്നു. ഈസ്റ്റര്‍ ദിനത്തിലാണ് മദര്‍ ആഞ്ചലിക്ക സ്വര്‍ഗ്ഗീയ മണവാളന്റെ സമീപത്തേക്ക് യാത്രയായത്. 2001 ല്‍ ഉണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് മദറിന്റെ ആരോഗ്യനില മോശമായിരുന്നു.

1981 ലാണ്, ഇന്ന് 80 മില്യന്‍ കുടുംബങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്ന ഇഡബ്ല്യൂറ്റിഎന്‍ മദറിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്. 2000 വരെ മദറായിരുന്നു ചാനലിന് നേതൃത്വം നല്കിയിരുന്നത്. കഴിഞ്ഞ നവംബര്‍ മുതല്‍ ട്യൂബിലൂടെ മാത്രമായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.

അമേരിക്കയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള സ്ത്രീകളില്‍ ഒരാളായിരുന്നു മദര്‍ ആഞ്ചലിക്ക.

You must be logged in to post a comment Login