ഈശോയുടെ ശവകുടീരത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ജോര്‍ദാന്‍ രാജാവിന്റെ വക

ഈശോയുടെ ശവകുടീരത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ജോര്‍ദാന്‍ രാജാവിന്റെ വക

ജെറുസലേം: ഈശോയുടെ ശവകുടീരത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ പണം ചെലവഴിക്കും. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക കത്ത് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക തിയോഫിലോസ് മൂന്നാമന് അയച്ചു കഴിഞ്ഞു. ജോര്‍ദാനിയന്‍ പ്രസ് ഏജന്‍സിയായ പെട്രയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുനരുദ്ധാരണപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വാര്‍ത്ത ഈസ്റ്ററിന് മുമ്പാണ് പുറത്തുവിട്ടത്. ഗ്രീക്ക് ഓര്‍ത്തോക്‌സ്, ലാറ്റിന്‍, അര്‍മേനിയന്‍ എന്നിങ്ങനെ മൂന്ന് ക്രൈസ്തവപ്രാതിനിധ്യമുള്ള സമൂഹങ്ങള്‍ സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. വിശ്വാസികളുടെ ബാഹുല്യവും മെഴുകുതിരികളില്‍ നിന്നുള്ള പുകയുമാണ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കാരണം.

എട്ടുമാസം കൊണ്ട് പുനരുദ്ധാരണം പൂര്‍ത്തിയാകുമെന്ന് കരുതുന്നു. നാഷനല്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഏഥന്‍സിനാണ് ചുമതല.

അബ്ദുളള രണ്ടാമന്റെ പ്രസ്താവനയെ പാത്രിയാര്‍ക്ക തിയോഫിലോസ് മൂന്നാമന്‍ സ്വാഗതം ചെയ്തു. ജോര്‍ദാന്‍ രാജാവിന്റെ ഈ പ്രവൃത്തി മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ഇടയില്‍ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും വിത്തുപാകലിന് ഇടയാക്കുമെന്നും ഹോളിലാന്റിലുള്ള ക്രൈസ്തവരുടെ നിലനില്പിനെ സംരക്ഷിക്കാനുള്ള ജോര്‍ദാന്റെ പങ്ക് വ്യക്തവും ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login