ഈശോ മാമോദീസാ മുങ്ങിയ സ്ഥലം യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍

ഈശോ മാമോദീസാ മുങ്ങിയ സ്ഥലം യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍

ജോര്‍ദ്ദാന്‍: ജോര്‍ദ്ദാന്‍ നദിയില്‍ ഈശോ മാമോദീസാ മുങ്ങിയ സ്ഥലം യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയില്‍ ഇടം നേടി. പാരിസില്‍ വെച്ചു നടന്ന പ്രഖ്യാപനത്തില്‍ ജോര്‍ദ്ദാനില്‍ നിന്നെത്തിയ പ്രതിനിധിസംഘത്തോടൊപ്പം മെഡാബ ആര്‍ച്ച്ബിഷപ്പ് മറോണ്‍ ലഹാമും ജോര്‍ദ്ദാനിലെ പാട്രിയാര്‍ക്കല്‍ വികാരിയും പങ്കെടുത്തു.

ജോര്‍ദ്ദാന്‍ നദിയില്‍ ക്രിസ്തുവിന്റെ സ്വരം ഇന്നും മുഴങ്ങിക്കേള്‍ക്കുന്നുണ്ടെന്നും മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും ശാന്തവും സുരക്ഷിതവുമായ സ്ഥലമാണിതെന്നും ആര്‍ച്ച്ബിഷപ്പ് ലഹാം പറഞ്ഞു. ‘രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സുവിശേഷസത്യം നമുക്കെല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. ശാസ്ത്രീയതെളിവുകളും നമുക്ക് ലഭിച്ചുകഴിഞ്ഞു. രണ്ട് മാര്‍പാപ്പമാര്‍ ഇവിടം സന്ദര്‍ശിച്ചു. നസ്രത്തു പോലെയും ബദ്‌ലഹേം പോലയും ജറുസലേം പോലെയും ജോര്‍ദ്ദാന്‍ ഒരു വിശുദ്ധ സ്ഥലമാണെന്ന് ആഗോള സമൂഹമാകെ അംഗീകരിച്ചു കഴിഞ്ഞു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login