ഈസ്റ്റര്‍ ദിനങ്ങളില്‍ ക്രൈസ്തവര്‍ക്ക് പ്രത്യേക സംരക്ഷണം വേണമെന്ന്

ഈസ്റ്റര്‍ ദിനങ്ങളില്‍ ക്രൈസ്തവര്‍ക്ക് പ്രത്യേക സംരക്ഷണം വേണമെന്ന്

ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്ക് നേരെ അടുത്തയിടെ വ്യാപകമായിക്കൊണ്ടിരിക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിശുദ്ധവാരത്തില്‍ തങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണെന്ന് ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ അക്രമം നടന്നുകൊണ്ടിരിക്കുന്നു.

ഈ മാസം തന്നെ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നതായ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കര്‍ണ്ണാടകയില്‍ പാസ്റ്റര്‍ കേശവ ആക്രമിക്കപ്പെട്ടതും കോയമ്പത്തൂരില്‍ പുതുതായി നിര്‍മ്മിച്ച ദേവാലയം തകര്‍ക്കപ്പെട്ടതും പുനൈയില്‍ മാതാവിന്റെ ഗ്രോട്ടോ തകര്‍ത്തതും നാലുവയസുകാരി ഉള്‍പ്പെടെ ആറ് ക്രൈസ്തവര്‍ സമാധാനപൂര്‍വ്വമായി പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരിക്കവെ ചതെലങ്കാനയില്‍ ആക്രമിക്കപ്പെട്ടതും ഇതിലേക്കായി ഉദാഹരിക്കപ്പെടുന്നു.

ആസൂത്രിതമായ ആക്രമണങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുമോയെന്ന ഭീതിമൂലമാണ് ഗവണ്‍മെന്റിനോട് സുരക്ഷയുടെ കാര്യത്തില്‍ സംഘടന സുരക്ഷിതത്വം ആവശ്യപ്പെട്ടത്.

You must be logged in to post a comment Login