ഈസ്റ്റര്‍ ദിനത്തില്‍ ഹോങ്കോങ്ങില്‍ 3600 പേര്‍ ജ്ഞാനസ്‌നാനം സ്വീകരിക്കും

ഈസ്റ്റര്‍ ദിനത്തില്‍ ഹോങ്കോങ്ങില്‍ 3600 പേര്‍ ജ്ഞാനസ്‌നാനം സ്വീകരിക്കും

John Tongഹോങ്കോങ്ങിന് ഈ വര്‍ഷത്തെ ഈസ്റ്റര്‍ സവിശേഷമാണ്. 3600 പുതിയ അംഗങ്ങളാണ് ഹോങ്കോങ്ങിലെ കത്തോലിക്കാ സഭയില്‍ പുതുതായി അംഗത്വം സ്വീകരിക്കുന്നത്. ഹോങ്കോങ്ങ് ബിഷപ്പ് കര്‍ദിനാള്‍ ജോണ്‍ ടോങ്ങ് ആണ് ഇക്കാര്യം ഇടയലേഖനത്തിലൂടെ അറിയിച്ചത്.

മറ്റൊരു സന്തോഷകരമായ കാര്യം ബിഷപ്പ് പറഞ്ഞത് ഹോങ്കോങ്ങിലെ നിരവധി കത്തോലിക്കര്‍ സഭയുടെ ദൗത്യം ഏറ്റെടുത്ത് കാറ്റിക്കിസ്റ്റുകളായി സന്നദ്ധസേവനം ചെയ്യാന്‍ മുന്നോട്ടു വരുന്നു എന്നതാണ്. സഭാപഠനവും ബൈബിളും ദൈവശാസ്ത്രവും ഇതിനായി അവര്‍ പഠിക്കുന്നു. പ്രത്യാശാകരമാണ് ഈ പ്രതിഭാസം എന്ന് കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login