ഈസ്റ്റര്‍ മുട്ടകളും ഈസ്റ്റര്‍ ബണ്ണിയും…

ഈസ്റ്റര്‍ മുട്ടകളും ഈസ്റ്റര്‍ ബണ്ണിയും…

ഭാരതത്തില്‍ അത്ര പ്രചാരത്തിലില്ലെങ്കിലും പാശ്ചാത്യരാജ്യങ്ങളില്‍ ഉയിര്‍പ്പു തിരുനാള്‍ ദിനത്തിലെ ആഘോഷങ്ങള്‍ക്ക് നിറം പകരുന്ന പ്രത്യേക ഘടകമാണ് ഈസ്റ്റര്‍ മുട്ടകള്‍. ഭംഗിയായി ചായം തേച്ച്, ചിത്രപ്പണികള്‍ തേച്ച് മുന്നിലെത്തുന്ന ഈസ്റ്റര്‍ മുട്ടകള്‍ മുയലുകള്‍ കൊണ്ടുവരുന്നതാണെന്നാണ് അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ പ്രചാരത്തിലുള്ള ഐതിഹ്യം. ഈസ്റ്റര്‍ ബണ്ണിയെന്നാണ് ഈ മുയലിന്റെ പേര്. ദേവാലയത്തിലെ മണികളാണ് ഈസ്റ്റര്‍ മുട്ടകള്‍ കൊണ്ടുവരുന്നതെന്ന് ഇറ്റലി, ബെല്‍ജിയം എന്നിവിടങ്ങളിലുള്ള കുട്ടികള്‍ വിശ്വസിക്കുന്നു. പീഡാനുഭവ വാരത്തിലെ മൂന്നു ദിവസം പള്ളിമണികള്‍ മുഴങ്ങാറില്ലാത്തതിനാള്‍ കുട്ടികള്‍ വിശ്വസിക്കുന്നത് ഈ പള്ളിമണികള്‍ മുട്ട കൊണ്ടുവരാന്‍ റോമിലേക്കു പോയിരിക്കുന്നുവെണെന്നാണ്..!!!

16-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കുന്നവര്‍ക്ക് രാജാക്കന്‍മാര്‍ അരിമാവിലും പഞ്ചസാരയിലും നിര്‍മ്മിച്ച ഈസ്റ്റര്‍ മുട്ടകള്‍ വിതരണം ചെയ്തിരുന്നു. മുട്ടകളുടെ മുകളില്‍ ഈസ്റ്റര്‍ സന്ദേശവുമുണ്ടാകും.

മുട്ട ഒരു പ്രതീകമാണ്. യേശുവിന്റെ ഉയിര്‍പ്പിന്റെ പ്രതീകം. അകം പൊള്ളയായ മുട്ടകളാണ് സാധാരണയായി ഈസ്റ്റര്‍ ദിനത്തില്‍ കൈമാറാറുള്ളത്. യേശുവിന്റെ ഉയിര്‍പ്പിനു ശേഷമുള്ള ഒഴിഞ്ഞ കല്ലറയാണ് ഈ മുട്ടകള്‍ സൂചിപ്പിക്കുന്നത്. പുനര്‍ജ്ജന്‍മത്തിന്റെ അടയാളമായും ഈസ്റ്റര്‍ മുട്ടകളെ കാണുന്നു.

You must be logged in to post a comment Login