ഈസ്റ്റര്‍ വിവിധ രാജ്യങ്ങളില്‍…..

ഈസ്റ്റര്‍ വിവിധ രാജ്യങ്ങളില്‍…..

വ്രതാനുഷ്ഠാനത്തിന്റെ ദിനങ്ങള്‍ കഴിഞ്ഞ് ഉയിര്‍പ്പിന്റെ പ്രത്യാശയില്‍ ഈസ്റ്റര്‍ വന്നെത്തി. ആഘോഷങ്ങളും ആചാരങ്ങളും സംസ്‌കാരങ്ങളും ദേശങ്ങളനുസരിച്ച് വ്യത്യാസപ്പെടും. ഈസ്റ്റര്‍ ആഘോഷങ്ങളും വ്യത്യസ്തമാണ്. വിവിധ ദേശങ്ങളില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ഇംഗ്ലണ്ടിലെ ഈസ്റ്റര്‍

ഈസ്റ്റര്‍ മുട്ടകള്‍ പരസ്പരം കൈമാറുന്നത് ഈസ്റ്റര്‍ ദിനത്തില്‍ ഇംഗ്ലണ്ടിലെ ഒരു പ്രധാന കാഴ്ചയാണ്. വസ്ത്രങ്ങളും ചോക്ലേറ്റുകളുമൊക്കെ ഈസ്റ്റര്‍ ദിനത്തില്‍ ഇംഗ്ലണ്ടിലെ ആളുകള്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാറുണ്ട്.

അമേരിക്കയിലെ ഈസ്റ്റര്‍

അമേരിക്കക്കാര്‍ ഏറ്റവും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ഉത്സവങ്ങളിലൊന്നാണ് ഈസ്റ്റര്‍. ക്രൈസ്തവരുടെ ആഘോഷമാണ് ഈസ്റ്ററെങ്കിലും ജാതിമതഭേദമന്യേ ഇവിടെ എല്ലാവരും ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പങ്കുചേരാറുണ്ട്.

ഇറ്റലിയിലെ ഈസ്റ്റര്‍

ക്രിസ്ത്യന്‍ ഭൂരിപക്ഷരാജ്യമായ ഇറ്റലിയില്‍ വിപുലമായ ഈസ്റ്റര്‍ ആഘോഷങ്ങളാണുള്ളത്. ഈസ്റ്റര്‍ ദിനത്തില്‍ മത്സരങ്ങളും കളികളും അതില്‍ വിയജിക്കുന്നവര്‍ക്ക് സമ്മാനങ്ങളുമുണ്ടാകും.

പോളണ്ടിലെ ഈസ്റ്റര്‍

ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളാണ് പോളണ്ടില്‍ ഭൂരിഭാഗവും. ഇവര്‍ പരമ്പരാഗത രീതിയിലാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

സ്വീഡനിലെ ഈസ്റ്റര്‍

സ്വീഡനില്‍ ഈസ്റ്ററിനെ വരവേല്‍ക്കാന്‍ നാടും നഗരവും നേരത്തേ തന്നെ തയ്യാറാകും. രാജ്യത്തെ വീടുകളിലുമൊക്കെ ഈസ്റ്ററിനെ അനുസ്മരിപ്പിക്കുന്ന അടയാളങ്ങള്‍ നേരത്തേ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങും.

ഇസ്രയേലിലെ ഈസ്റ്റര്‍

ഉയിര്‍പ്പുതിരുനാള്‍ വിശുദ്ധനാട്ടില്‍ വെച്ചുതന്നെ ആഘോഷിക്കാന്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും വിശ്വാസികള്‍ ഇസ്രയേലിലേക്കെത്താറുണ്ട്. മെഴുതിരികള്‍ കയ്യിലേന്തിയും പടക്കങ്ങള്‍ പൊട്ടിച്ചും ഇവര്‍ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിക്കുന്നു.

ഇന്ത്യയിലെ ഈസ്റ്റര്‍

നാനാജാതി മതസ്ഥരുടെ നാടായ ഇന്ത്യയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പടക്കങ്ങള്‍ പൊട്ടിച്ചും ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ രംഗം പുനസൃഷ്ടിച്ചുമൊക്കെ ഈസ്റ്റര്‍ ആഘോഷിക്കാറുണ്ട്.

You must be logged in to post a comment Login