ഈ ദേവാലയത്തില്‍ ഇനിമുതല്‍ രക്തവും കാഴ്ചയായി നല്‍കാം

ഈ ദേവാലയത്തില്‍ ഇനിമുതല്‍ രക്തവും കാഴ്ചയായി നല്‍കാം

തിരുവനന്തപുരം: തിരുവനന്തപുരത്തെ ലാറ്റിന്‍ കത്തോലിക്കാ രൂപതയില്‍ ഇനിമുതല്‍ രക്തവും കാഴ്ചയായി സമര്‍പ്പിക്കാം. ലോക രക്തദാനദിനത്തിലാണ് രൂപത അവരുടെ വ്യത്യസ്തമായ ആശയം വിശ്വാസികളുമായി പങ്കുവയ്ക്കുന്നത്.

“രക്തദാനം മഹാദാനമാണ്. അതിനാലാണ് ഞങ്ങള്‍ ദേവാലയത്തില്‍ തന്നെ രക്തദാനം നല്‍കാന്‍ പ്രോത്സാഹിപ്പിക്കുന്നത്”  നെയ്യാറ്റിന്‍കര കൊച്ചുപള്ളി ഇടവക വികാരി ഫാ. വല്‍സലന്‍ ജോസ് പറഞ്ഞു.

രക്തദാനത്തിന് മാത്രമായി സ്ഥിരകൗണ്ടര്‍ തന്നെ ദേവാലയത്തിനടുത്ത് സ്ഥാപിച്ചിട്ടുണ്ട്. രക്തദാനം നടത്താന്‍ താത്പര്യമുള്ളവര്‍ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രി മതി. രക്തം ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി ബ്ലഡ് ബാങ്കുമായി ദേവാലയ അധികൃതര്‍ ധാരണയില്‍ എത്തിയിട്ടുണ്ട്.

You must be logged in to post a comment Login