ഈ നോമ്പുകാലം മുതല്‍ കിഴക്കോട്ട് തിരിഞ്ഞ് വിശുദ്ധ ബലി അര്‍പ്പിക്കണമെന്ന് കര്‍ദിനാള്‍ സാറ

ഈ നോമ്പുകാലം മുതല്‍ കിഴക്കോട്ട് തിരിഞ്ഞ് വിശുദ്ധ ബലി അര്‍പ്പിക്കണമെന്ന് കര്‍ദിനാള്‍ സാറ

വത്തിക്കാന്‍: ഈ നോമ്പുകാലം മുതല്‍ വൈദികര്‍ കിഴക്കോട്ട് തിരിഞ്ഞ് വിശുദ്ധ ബലി അര്‍പ്പിക്കണമെന്ന് വത്തിക്കാനിലെ ആരാധനക്രമവിഭാഗത്തിന്റെ തലവന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറ ആവശ്യപ്പെട്ടു. സഭയുടെ നന്മയ്ക്കും നമ്മുടെ ആളുകളുടെ നന്മയ്ക്കുവേണ്ടിയുമാണ് ഇത്. അദ്ദേഹം പറഞ്ഞു. ലണ്ടനില്‍ നടന്ന സാക്ര ലിറ്റര്‍ജിയ കണ്‍വന്‍ഷനില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധിക്കുന്നത്രയും നേരത്തെ എല്ലാവൈദികരും ഈ മാറ്റം നടപ്പില്‍ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സഭയുടെയും ആളുകളുടെയും നന്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് അജപാലകര്‍ക്ക് ആത്മവിശ്വാസം ഉണ്ടായിരിക്കണം. അജപാലനപരമായ നിങ്ങളുടെ വിധിയാണ് ഇത് എപ്പോള്‍ എങ്ങനെ നടപ്പില്‍ വരുത്തണം എന്ന് തീരുമാനിക്കുന്നത്. കര്‍ത്താവേ വേഗം വരണമേ ഒട്ടും വൈകരുതേ എന്നാണല്ലോ നമ്മുടെ പ്രാര്‍ത്ഥന. കര്‍ദിനാള്‍ പറഞ്ഞു.

You must be logged in to post a comment Login