ഈ ബൈബിള്‍ വാക്കുകളുടെ അര്‍ത്ഥം അറിയാമോ?

ഈ ബൈബിള്‍ വാക്കുകളുടെ അര്‍ത്ഥം അറിയാമോ?

അബ്രാഹം എന്ന ബൈബിള്‍ വാക്കിന്റെ ഉത്ഭവം ഹീബ്രുവില്‍ നിന്നാണ്. അനേകരുടെ പിതാവ് എന്നാണ് അതിന്റെ അര്‍ത്ഥം. ആദാമും ഹീബ്രുവില്‍ നിന്നാണ്. അര്‍ത്ഥം മനുഷ്യന്‍ എന്ന്.

ആന്‍ഡ്രൂവിന്റെ ഉത്ഭവം ഗ്രീക്കില്‍ നിന്നാണ് . മാന്‍ലി, മാസ്‌ക്കുലിന്‍ എന്നെല്ലാമാണ് അര്‍ത്ഥം. ഹന്ന അഥവാ അന്ന എന്ന ഹീബ്രൂ വാക്കിന് കൃപ, ഉപകാരം എന്നെല്ലാം അര്‍ത്ഥം വരുന്നു.

ബെഞ്ചമിന് സണ്‍ ഓഫ് ദ റൈറ്റ് ഹാന്‍ഡ് എന്നാണ് അര്‍ത്ഥം. ദൈവം എന്റെ ന്യായാധിപന്‍ എന്ന് ദാനിയേലിനും എന്റെ ദൈവം യഹോവയെന്ന് ഏലീയായ്ക്കും അര്‍ത്ഥം.

ഇമ്മാനുവേലിന് ദൈവം നമ്മോടുകൂടെ എന്നാണ് അര്‍ത്ഥം എസെക്കിയേലിനാവട്ടെ ദൈവം ശക്തിപ്പെടുത്തുന്നു എന്ന്. ദൈവം എന്റെ കരുത്ത് എന്ന് ഗബ്രിയേല്‍ പറയുന്നു.

സാറായ്ക്ക് കുലീനസ്ത്രീ, സ്ത്രീ, രാജകുമാരി എന്നെല്ലാമാണ് അര്‍ത്ഥം. സ്റ്റീഫന് കിരീടം എന്ന്.

തോബിയായ്ക്കും തോബിയാസിനും യഹോവ നല്ലവനാകുന്നു എന്ന് അര്‍ത്ഥം കൊടുക്കാം. യഹോവയുടെ സമ്മാനം എന്നാണ് മാത്യു അറിയപ്പെടുന്നത്. പത്രോസിന് പാറയെന്നാണ് അര്‍ത്ഥം. ദൈവത്തെ പോലെ ആരുണ്ട് എന്നാണ് മൈക്കില്‍ ചോദിക്കുന്നത്.

ബി

You must be logged in to post a comment Login