ഈ വര്‍ഷത്തെ ലോകപ്രാര്‍ത്ഥനാ ദിനം ആചരിക്കേണ്ട തിയതി പ്രഖ്യാപിച്ച് പാപ്പ

ഈ വര്‍ഷത്തെ ലോകപ്രാര്‍ത്ഥനാ ദിനം ആചരിക്കേണ്ട തിയതി പ്രഖ്യാപിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: സൃഷ്ടികളുടെ സംരക്ഷണത്തിനായുള്ള ലോക പ്രാര്‍ത്ഥനാദിനം സെപ്റ്റംബര്‍ 1,വ്യാഴാഴ്ച ആഘോഷിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ വിശ്വാസികളോട് പറഞ്ഞു. 1989ല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തിലാണ് സൃഷ്ടികളുടെ സംരക്ഷണത്തിനായുള്ള ലോക പ്രാര്‍ത്ഥനാ ദിനാചരണം നടപ്പില്‍ വന്നത്.

മാസത്തിലെ അവസാന ഞായറില്‍ വിശ്വാസികളോടൊപ്പം പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് പാപ്പ സൃഷ്ടികളുടെ സംരക്ഷണത്തിനായി പ്രാര്‍ത്ഥന നടത്തേണ്ട തീയ്യതി പ്രഖ്യാപിച്ചത്.

ഓര്‍ത്തഡോക്‌സ് സഭയിലെ സഹോദരങ്ങള്‍ക്കും മറ്റു സഭകള്‍ക്കുമൊപ്പം ഇത്തവണ നാം ലോക പ്രാര്‍ത്ഥനാ ദിനം ആചരിക്കും. പരിസ്ഥിതിയെയും പ്രകൃതിയെയും ആദരിച്ച്, ജീവന്‍ സംരക്ഷിക്കുക എന്ന നമ്മുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിനുള്ള ഏറ്റവും നല്ല അവസരമാണിത്. പാപ്പ വിശ്വാസികളോട് പറഞ്ഞു.

You must be logged in to post a comment Login