ഉഗാണ്ടയിലെ ദിവ്യബലിയില്‍ രണ്ടു മില്യന്‍ വിശ്വാസികള്‍ പങ്കെടുക്കും

ഉഗാണ്ട: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉഗാണ്ട സന്ദര്‍ശനവേളയോട് അനുബന്ധിച്ച് ശനിയാഴ്ച അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ രണ്ട് മില്യന്‍ വിശ്വാസികള്‍ പങ്കെടുത്തേക്കും ഉഗാണ്ടയിലെ രക്തസാക്ഷി ദൈവാലയത്തിലാണ് ബലിയര്‍പ്പണം. ഇത്രയും ആളുകളെ സ്വീകരിക്കുക എന്നത് വളരെ എളുപ്പമല്ല. എല്ലാവര്‍ക്കും സൗകര്യങ്ങളൊരുക്കുക എന്നതും. എവിടെ നിന്ന് വേണമെങ്കില്‍ വിശ്വാസികള്‍ എത്തിച്ചേരാം.. റെക്ടര്‍ ഫാ. വിന്‍സെന്റ് ലൂബെഗാ പറഞ്ഞു. 1885 നും 1887 നും ഇടയ്ക്കുള്ള മതപീഡനകാലത്ത് 45 ആംഗ്ലിക്കന്‍സും കത്തോലിക്കരുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ 22 പേരെ പോള്‍ ആറാമന്‍ 1964 ല്‍ വിശുദ്ധരായി ഉയര്‍ത്തിയിരുന്നു.

You must be logged in to post a comment Login