ഉത്തരീയവുമായി മാതാവ്- ഇന്ന് കര്‍മ്മലമാതാവിന്റെ തിരുനാള്‍

ഉത്തരീയവുമായി മാതാവ്- ഇന്ന് കര്‍മ്മലമാതാവിന്റെ തിരുനാള്‍

ജൂലൈ 16. ഇന്ന് കര്‍മ്മലമാതാവിന്റെ തിരുനാള്‍.

1251 ജൂലൈ 16 ന് ഇംഗ്ലണ്ടിലെ വിശുദ്ധ സൈമന്‍ സ്റ്റോക്കിന് പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ട് നല്‍കിയ ദിവ്യസമ്മാനമാണ് കര്‍മ്മല ഉത്തരീയം. എല്ലാവിധ പ്രലോഭനങ്ങളില്‍ നിന്നും സാത്താന്റെ ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനുള്ള അത്ഭുതസംരക്ഷണ കവചമാണ് ഉത്തരീയം എന്നാണ് മാതാവ് പറഞ്ഞത്.

ലൂര്‍ദ്, ഫാത്തിമാ, ഗാരബന്താള്‍ എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും മാതാവിന്റെ കൈയില്‍ ഉത്തരീയമുണ്ടായിരുന്നു. ഉത്തരീയം ഭക്തിയോടും വിശ്വാസത്തോടും കൂടി ധരിക്കുന്നവര്‍ക്ക് നിരവധിയായ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങളാണ് പരിശുദ്ധ അമ്മ വാഗ്ദാനം ചെയ്തിരിക്കുന്നത്.

പതിനാല് വയസ് മുതല്‍ ഉത്തരീയം ധരിച്ചുതുടങ്ങിയതായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ കാരണവരുടെ എല്ലാം കഴുത്തില്‍ ഒരു കാലത്ത് ഉത്തരീയമുണ്ടായിരുന്നു.

ഇന്ന് കാലം മാറിയപ്പോള്‍ പുതിയ തലമുറയുടെ കഴുത്തില്‍ നിന്ന് ഉത്തരീയം അപ്രത്യക്ഷമായി. നമുക്ക് വീണ്ടും ഉത്തരീയഭക്തിയിലേക്ക് തിരികെ വരാം. കര്‍മ്മലമാതാവിന്റെ ഭക്തിയിലേക്ക് നമുക്ക് തിരികെ നടക്കാം.

ബി

You must be logged in to post a comment Login