ഉത്തര്‍ പ്രദേശില്‍ പള്ളിക്ക് നേരെ ബോംബ്, കല്ലേറ്

ഉത്തര്‍ പ്രദേശില്‍ പള്ളിക്ക് നേരെ ബോംബ്, കല്ലേറ്

അഗ്ര: ഉത്തര്‍പ്രദേശില്‍ ക്രൈസ്തവദേവാലയത്തിന് നേരെ അക്രമികള്‍ ബോംബെറിയുകയും കല്ലെറിയുകയും ചെയ്തു. ലാകിംപൂര്‍ ഖേരി ജില്ലയിലെ കോട്ട് വാലിയിലെ ക്രൈസ്റ്റ് ചര്‍ച്ചിന് നേരെയാണ് ആക്രമണം ഉണ്ടായത്. സെപ്തംബര്‍ 17 നായിരുന്നു സംഭവം.

ബോംബ് പള്ളിക്കുള്ളില്‍ വീണ് ജനലാകളും ഫര്‍ണിച്ചറുകളും തകര്‍ന്നു. ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് വിശ്വാസികള്‍ എത്തിയത് പേടിച്ചുവിറച്ചായിരുന്നുവെന്ന് പള്ളി അധികൃതര്‍ അറിയിച്ചു.

ബോംബ് ഇനത്തില്‍ പെട്ട സ്‌ഫോടകവസ്തുവാണ് പള്ളിക്കുള്ളിലേക്ക് വലിച്ചെറിഞ്ഞതെന്നും അതിന്റെ തീവ്രതയും മറ്റ് കാര്യങ്ങളും പരിശോധിച്ചുവരികയാണെന്നും എസ് പി ഡിഎം ചൗധരി അറിയിച്ചു. പാതിരാത്രിയോട് അടുത്ത സമയത്താണ് സംഭവം നടന്നതെന്നും പോലീസ് ഉടനടി സഹായത്തിന് എത്തിയില്ല എന്നും പള്ളിയുമായി ബന്ധപ്പെട്ട വൃന്തങ്ങള്‍ ആരോപിച്ചു.

You must be logged in to post a comment Login